U R Pradeep: അഞ്ചു വർഷം ചേലക്കര എംഎൽഎ, പ്രളയ കാലത്തെ ഇടപെടലിൽ നാടിൻറെ പ്രിയപുത്രനായി; ആരാണ് യുആർ പ്രദീപ്

U R Pradeep the CPIM Candidate of Chelakkara: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മയമായിരുന്നെങ്കിലും ചേലക്കര നിയോജക മണ്ഡലത്തിൽ അതൊന്നും ബാധിച്ചിരുന്നില്ല. അതിനാൽ, ഇത്തവണ ഏറെ ആത്മവിശ്വാസത്തോടെയാണ് സിപിഎം പ്രദീപിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

U R Pradeep: അഞ്ചു വർഷം ചേലക്കര എംഎൽഎ, പ്രളയ കാലത്തെ ഇടപെടലിൽ നാടിൻറെ പ്രിയപുത്രനായി; ആരാണ് യുആർ പ്രദീപ്

യുആർ പ്രദീപ് (Image Credits: UR Pradeep)

Published: 

18 Oct 2024 22:09 PM

ചേലക്കര: തുടർച്ചയായി ആറ് തവണ സിപിഎം സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് യു ആർ പ്രദീപാണ്. ചേലക്കര മുൻ എംഎൽഎ കൂടിയായ പ്രദീപ് ചരിത്രം ആവർത്തിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മയമായിരുന്നെങ്കിലും ചേലക്കര നിയോജക മണ്ഡലത്തിൽ അതൊന്നും ബാധിച്ചിരുന്നില്ല. അതിനാൽ, ഇത്തവണ ഏറെ ആത്മവിശ്വാസത്തോടെയാണ് സിപിഎം പ്രദീപിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കെ രാധാകൃഷ്ണന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെ അഞ്ചുവർഷം ചേലക്കര എംഎൽഎ ആയിരുന്നു യു ആർ പ്രദീപ്. ആ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പ്രളയ സമയത്ത് നടത്തിയ ഇടപെടലിൽ നാടിന്റെ പ്രിയപുത്രനായി മാറി. കോവിഡ് കാലത്തെ ഇടപെടലുകളും ഏറെ ശ്രദ്ദേയമായിരുന്നു. കൂടാതെ, 2022 മുതൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ കൂടിയാണ് പ്രദീപ്. പട്ടികവർഗ വിഭാഗക്കാർക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹം കോർപറേഷന് ഉണ്ടാക്കി കൊടുത്ത ലാഭം വലുതാണ്.

ALSO READ: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ

ചേലക്കര പാളൂർ തെക്കേപുരക്കൽ പരേതരായ രാമന്റെയും ശാന്തയുടെയും മകനാണ് പ്രദീപ്. അച്ഛൻ സൈന്യത്തിലായിരുന്നത് കൊണ്ട് ഡിഫൻസ് സ്കൂളിലായിരുന്നു സരിൻ പഠിച്ചത്. പിന്നീട്, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎയും കമ്പ്യൂട്ടർ അപ്ലിക്കേഷനും പൂർത്തിയാക്കിയ അദ്ദേഹം ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന്, പൊതുപ്രവർത്തകനാവാൻ തീരുമാനിച്ചതോടെ ജോലി ഉപേക്ഷിച്ചു. അങ്ങനെ 1997-ൽ സിപിഐഎം പ്രവർത്തകനായ പ്രദീപ്, 2000-ൽ പാർട്ടി അംഗമായി.

2000-2005 കാലയളവിൽ ദേശമംഗലം പ്രസിഡന്റായിരുന്ന പ്രദീപ് മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ദേശമംഗലത്തിന് നേടിക്കൊടുത്തു. പഞ്ചായത്തിൽ ഇടത് മുന്നണിക്ക് തുടർ ഭരണം നേടിക്കൊടുത്ത പ്രദീപ് 2005-2010 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അതിനിടെ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായി. 2015-ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായ പ്രദീപ്, 2016-ൽ ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് എംഎൽഎ ആയി. നിലവിൽ പ്രദീപ്, സിപിഐഎം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗവും, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ്.

Related Stories
MV Govindan: ‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’
PM Modi: ‘തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു’
V D Satheesan: ‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത, അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത; പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു’
Kerala Local Body Election Result 2025: ഇടതു കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് യുഡിഎഫ്; ‘ഞെട്ടിക്കല്‍’ തിരിച്ചടിയില്‍ പകച്ച് എല്‍ഡിഎഫ്; ‘സ്വര്‍ണപാളി’യില്‍ എല്ലാം പാളി
Kerala Local Body Election Result 2025: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം, ആദ്യ ഫലസൂചന 8.30ന്; തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാം?
Bihar Election Result 2025 : ‘ബിഹാർ ഫലം ആശ്ചര്യപ്പെടുത്തി’; ആദ്യപ്രതികരണവുമായി രാഹുൽ ഗാന്ധി
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം