Kerala State Film Awards: സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥാകൃത്ത്; അവാര്‍ഡുകള്‍ തൂക്കി മഞ്ഞുമ്മല്‍ ബോയ്‌സ്

Best Director Kerala State Awards: തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 38 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. ഇവയില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.

Kerala State Film Awards: സംവിധായകന്‍, മികച്ച ചിത്രം, തിരക്കഥാകൃത്ത്; അവാര്‍ഡുകള്‍ തൂക്കി മഞ്ഞുമ്മല്‍ ബോയ്‌സ്

മഞ്ഞുമ്മല്‍ ബോയ്‌സ്‌

Published: 

03 Nov 2025 16:12 PM

55ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം. മൂന്ന് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച സിനിമ എന്നീ അവാര്‍ഡുകളാണ് സിനിമയെ തേടിയെത്തിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ ചിദംബരം അവാര്‍ഡ് സ്വന്തമാക്കി.

തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 38 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. ഇവയില്‍ നിന്നാണ് അവാര്‍ഡ് പ്രഖ്യാപനം.

മഞ്ഞുമ്മല്‍ ബോയ്‌സ്

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 241 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Also Read: Kerala State Film Award: മികച്ച നടന്‍ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി ; 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിദംബരം സിനിമയൊരുക്കിയത്. ഒരുകൂട്ടം സൃഹൃത്തുക്കള്‍ ഒരു യാത്ര പോകുകയും അവിടെയുണ്ടാകുന്ന സംഭവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ് പൊതുവാള്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും