Thomas Mathew: സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വര്‍ക്ക്ഔട്ടായില്ല: തോമസ് മാത്യു
Thomas Mathew About His Film Career: ആനന്ദത്തിന് ശേഷം അതില്‍ വേഷമിട്ട പല താരങ്ങളും മറ്റ് സിനിമകളിലും പ്രത്യക്ഷപ്പെട്ടെങ്കിലും തോമസ് മാത്യുവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ആനന്ദത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരന് മറ്റ് സിനിമകളിലേക്കൊന്നും വിളിച്ചില്ലേ എന്നായിരുന്നു സിനിമാപ്രേമികളുടെ സംശയം. എന്നാല്‍ സിനിമകളിലേക്ക് ക്ഷണം ലഭിക്കാതിരുന്നതല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് തോമസ് മാത്യു പറയുന്നത്.

ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആനന്ദം. പുതുമുഖങ്ങളെ വെച്ച് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു ആനന്ദം. വിനീത് ശ്രീനിവാസനായിരുന്നു സിനിമ നിര്‍മിച്ചത്.
ചിത്രം പുറത്തിറങ്ങിയ സമയത്ത് വലിയ രീതിയില്‍ തന്നെ ചര്‍ച്ചയായത് അതിലെ താരങ്ങള്‍ തന്നെയാണ്. വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ആനന്ദിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആനന്ദത്തിന് ശേഷം അതില്‍ വേഷമിട്ട പല താരങ്ങളും മറ്റ് സിനിമകളിലും പ്രത്യക്ഷപ്പെട്ടെങ്കിലും തോമസ് മാത്യുവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ആനന്ദത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരന് മറ്റ് സിനിമകളിലേക്കൊന്നും വിളിച്ചില്ലേ എന്നായിരുന്നു സിനിമാപ്രേമികളുടെ സംശയം. എന്നാല്‍ സിനിമകളിലേക്ക് ക്ഷണം ലഭിക്കാതിരുന്നതല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് തോമസ് മാത്യു പറയുന്നത്. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.




“ആ സമയത്ത് ഞാന്‍ കോളേജിലായിരുന്നു. അവിടെ അറ്റന്‍ഡന്‍സിന്റെ കുറച്ച് പ്രശ്‌നങ്ങളുണ്ട്. വിനീതേട്ടനായിരുന്നു ആനന്ദത്തിന്റെ പ്രൊഡ്യൂസര്‍. അങ്ങനെ വിനീതേട്ടന്‍ വന്ന് സംസാരിച്ചിട്ട് എല്ലാമാണ് കോളേജിലേക്ക് തിരിച്ച് കയറുന്നത്. ആനന്ദത്തിന്റെ പ്രൊമോഷന്‍സ് പോലും മര്യാദത്ത് അറ്റെന്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ആ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ആ സമയത്ത് വന്ന പല സിനിമകളും ചെയ്യാന്‍ പറ്റിയില്ല.
പിന്നെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പലതും വര്‍ക്കൗട്ടായില്ല. ഒരു സമയത്ത് എന്ത് കിട്ടിയാലും ചെയ്യാമെന്ന് കരുതി ഓടി, അതും നടന്നില്ല. സിനിമ നടന്നുകഴിഞ്ഞിട്ടേ നടന്നുവെന്ന് പറയാന്‍ പറ്റുള്ളൂ. പിന്നെ ഒരു തീരുമാനമെടുത്തു എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ട് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ചെയ്യാം, ചുമ്മാ ഒരു സിനിമ ചെയ്യില്ലെന്ന്,” തോമസ് മാത്യു പറയുന്നു.
അതേസമയം, നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രമാണ് തോമസ് മാത്യുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി ഏഴിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശരണ്‍ വേണുഗോപാലണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍ ഒരുക്കുന്നത്.