Thomas Mathew: സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വര്‍ക്ക്ഔട്ടായില്ല: തോമസ് മാത്യു

Thomas Mathew About His Film Career: ആനന്ദത്തിന് ശേഷം അതില്‍ വേഷമിട്ട പല താരങ്ങളും മറ്റ് സിനിമകളിലും പ്രത്യക്ഷപ്പെട്ടെങ്കിലും തോമസ് മാത്യുവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ആനന്ദത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരന് മറ്റ് സിനിമകളിലേക്കൊന്നും വിളിച്ചില്ലേ എന്നായിരുന്നു സിനിമാപ്രേമികളുടെ സംശയം. എന്നാല്‍ സിനിമകളിലേക്ക് ക്ഷണം ലഭിക്കാതിരുന്നതല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് തോമസ് മാത്യു പറയുന്നത്.

Thomas Mathew: സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വര്‍ക്ക്ഔട്ടായില്ല: തോമസ് മാത്യു

തോമസ് മാത്യു

Published: 

01 Feb 2025 17:24 PM

ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആനന്ദം. പുതുമുഖങ്ങളെ വെച്ച് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം കൂടിയായിരുന്നു ആനന്ദം. വിനീത് ശ്രീനിവാസനായിരുന്നു സിനിമ നിര്‍മിച്ചത്.

ചിത്രം പുറത്തിറങ്ങിയ സമയത്ത് വലിയ രീതിയില്‍ തന്നെ ചര്‍ച്ചയായത് അതിലെ താരങ്ങള്‍ തന്നെയാണ്. വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയ പുതുമുഖങ്ങളായിരുന്നു ആനന്ദിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആനന്ദത്തിന് ശേഷം അതില്‍ വേഷമിട്ട പല താരങ്ങളും മറ്റ് സിനിമകളിലും പ്രത്യക്ഷപ്പെട്ടെങ്കിലും തോമസ് മാത്യുവിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ആനന്ദത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരന് മറ്റ് സിനിമകളിലേക്കൊന്നും വിളിച്ചില്ലേ എന്നായിരുന്നു സിനിമാപ്രേമികളുടെ സംശയം. എന്നാല്‍ സിനിമകളിലേക്ക് ക്ഷണം ലഭിക്കാതിരുന്നതല്ലെന്നും അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നുമാണ് തോമസ് മാത്യു പറയുന്നത്. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“ആ സമയത്ത് ഞാന്‍ കോളേജിലായിരുന്നു. അവിടെ അറ്റന്‍ഡന്‍സിന്റെ കുറച്ച് പ്രശ്‌നങ്ങളുണ്ട്. വിനീതേട്ടനായിരുന്നു ആനന്ദത്തിന്റെ പ്രൊഡ്യൂസര്‍. അങ്ങനെ വിനീതേട്ടന്‍ വന്ന് സംസാരിച്ചിട്ട് എല്ലാമാണ് കോളേജിലേക്ക് തിരിച്ച് കയറുന്നത്. ആനന്ദത്തിന്റെ പ്രൊമോഷന്‍സ് പോലും മര്യാദത്ത് അറ്റെന്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ആ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ആ സമയത്ത് വന്ന പല സിനിമകളും ചെയ്യാന്‍ പറ്റിയില്ല.

Also Read: Arjun- Sreethu: വിവാഹത്തെ കുറിച്ച് സങ്കൽപം ഉണ്ടെങ്കിൽ അല്ലെ അതിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂവെന്ന് അർജുൻ; അന്തംവിട്ട് ശ്രീതു

പിന്നെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പലതും വര്‍ക്കൗട്ടായില്ല. ഒരു സമയത്ത് എന്ത് കിട്ടിയാലും ചെയ്യാമെന്ന് കരുതി ഓടി, അതും നടന്നില്ല. സിനിമ നടന്നുകഴിഞ്ഞിട്ടേ നടന്നുവെന്ന് പറയാന്‍ പറ്റുള്ളൂ. പിന്നെ ഒരു തീരുമാനമെടുത്തു എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ട് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ചെയ്യാം, ചുമ്മാ ഒരു സിനിമ ചെയ്യില്ലെന്ന്,” തോമസ് മാത്യു പറയുന്നു.

അതേസമയം, നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രമാണ് തോമസ് മാത്യുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി ഏഴിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശരണ്‍ വേണുഗോപാലണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍ ഒരുക്കുന്നത്.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം