Abhishek Bachchan: ‘അവൾക്ക് എന്ത് തോന്നുമെന്നറിയില്ല, മോശം സീനുകളില്‍ അഭിനയിക്കുന്നത് നിർത്തി’; മനസ് തുറന്ന് അഭിഷേക് ബച്ചന്‍

Abhishek Bachchan: സ്വന്തം കരിയർ പോലും ത്യജിച്ച് മകളെ നോക്കിയ ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അടുത്തിടെ അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാൻ കഴിയുന്നത്, അക്കാര്യത്തിൽ താൻ ഭാ​ഗ്യവാനാണെന്നും താരം പറഞ്ഞിരുന്നു.

Abhishek Bachchan: അവൾക്ക് എന്ത് തോന്നുമെന്നറിയില്ല, മോശം സീനുകളില്‍ അഭിനയിക്കുന്നത് നിർത്തി; മനസ് തുറന്ന് അഭിഷേക് ബച്ചന്‍

abhishek bachan

Updated On: 

18 Mar 2025 | 09:36 AM

മകൾ ആരാധ്യ പിറന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഒരു പെൺ കുട്ടിയുടെ അച്ഛനായ ശേഷം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്താറുണ്ടെന്ന് അഭിഷേക് പറഞ്ഞു. താൻ ഇപ്പോൾ മോശം സീനുകളിൽ അഭിനയിക്കാറില്ലെന്നും അത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അഭിഷേക് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘മോശം സീനുകൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. അത്തരം സീനുകളിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്റെ മകളോടൊപ്പം കാണാൻ കഴിയുന്ന സിനിമകൾ മാത്രമാണ് ഞാൻ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. ഇത് എല്ലാവരും പാലിക്കണമെന്നല്ല പറയുന്നത്. എങ്കിലും മകൾക്ക് എന്ത് തോന്നുമെന്ന് അറിയില്ല, പക്ഷേ അവളുടെ ഭാ​ഗവും ചിന്തിക്കേണ്ടിയിരിക്കുന്നു’ അഭിഷേക് പറഞ്ഞു.

തന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അമിതമായി ചിന്തിക്കാറില്ല, കഥ വൈകാരികമായി ഇഷ്ടപ്പെട്ടാൽ, അത് തനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയാൽ ആ സിനിമ ചെയ്യുന്നു, എന്നാലും ഇത്തരം ചില കാര്യങ്ങളെ പറ്റി ബോധവാനാണെന്നും താരം പറയുന്നു. ആരാധ്യയെ വളര്‍ത്തുന്നതിനെ കുറിച്ചും അഭിഷേക് ബച്ചന്‍ മറ്റൊരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളെ കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതു പോലെ ആരാധ്യക്കും കഴിയണമെന്നാണ് തന്റെ ആഗ്രഹം. മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല, കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

ALSO READ: ഊഹം തെറ്റിയില്ല! നിമിഷിനൊപ്പം രാജസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന! കല്യാണം അടുത്ത വര്‍ഷമോ? താരത്തിന്റെ മറുപടി ഇങ്ങനെ!

2007ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാവുന്നത്. 2011ൽ ആരാധ്യ ജനിച്ചു. സ്വന്തം കരിയർ പോലും ത്യജിച്ച് മകളെ നോക്കിയ ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അടുത്തിടെ അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാൻ കഴിയുന്നത്, അക്കാര്യത്തിൽ താൻ ഭാ​ഗ്യവാനാണെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, അഭിഷേകിന്റെ ഏറ്റവും പുതിയ ചിത്രമായ ബി ഹാപ്പി 2025 മാർച്ച് 14 ന് ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ശിവ് എന്ന സിം​ഗിൾ ഫാദറായണ് അഭിഷേക് വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക എന്ന മകളുടെ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്ന അച്ഛനായാണ് അഭിഷേക് എത്തുന്നത്. ചുറ്റിപറ്റിയാണ് സിനിമ. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും, നൃത്തപരിചയമില്ലാത്ത ശിവ്, മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്നു. ഹൃദയസ്പർശിയായ അച്ഛൻ-മകൾ ബന്ധമാണ് ചിത്രം പറയുന്നത്. നോറ ഫത്തേഹി, നാസർ, ജോണി ലിവർ, ഹർലീൻ സേഥി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റെമോ ഡിസൂസ സംവിധാനം ചെയ്ത് റെമോ ഡിസൂസ എന്റർടൈൻമെന്റിന്റെ ബാനറിൽ ലിസെല്ലെ റെമോ ഡിസൂസ നിർമ്മിച്ച ചിത്രമാണ് ബി ഹാപ്പി.

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ