Rough and Tough bheekaran: എബ്രിഡ് ഷൈൻ ചിത്രം ‘റഫ് ആൻഡ് ടഫ് ഭീകരൻ’ ഉടനെത്തുന്നു…ടൈറ്റിൽ പോസ്റ്റർ പുറത്ത്

Abrid Shine's new movie Rough and Tough bheekaran : ജിബു ജേക്കബ്, എബ്രിഡ് ഷൈൻ എന്നിവർ നേതൃത്വം നൽകുന്ന ജെ ആൻഡ് എ സിനിമാ ഹൌസ് എന്ന പ്രൊഡക്ഷൻ ബാനർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Rough and Tough bheekaran: എബ്രിഡ് ഷൈൻ ചിത്രം റഫ് ആൻഡ് ടഫ് ഭീകരൻ ഉടനെത്തുന്നു...ടൈറ്റിൽ പോസ്റ്റർ പുറത്ത്

Bheekaran movie Poster

Updated On: 

19 Aug 2024 | 08:36 PM

കൊച്ചി: എബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘റഫ് ആൻഡ് ടഫ് ഭീകരൻ’ ഉടൻ തിയേറ്ററുകളിലെത്തുന്നു. സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ രചിച്ച്, സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന ഈ ചിത്രത്തിൽ രോമാഞ്ചം, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജോമോൻ ജ്യോതിർ നായകനാവുന്നു. ജിബു ജേക്കബ്, എബ്രിഡ് ഷൈൻ എന്നിവർ നേതൃത്വം നൽകുന്ന ജെ ആൻഡ് എ സിനിമാ ഹൌസ് എന്ന പ്രൊഡക്ഷൻ ബാനർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി ചിത്രമായ ഇതിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

ALSO READ – ആരാധകരുടെ പ്രാർഥന ഫലം കണ്ടു; ആരോഗ്യവാനായി മോഹൻലാൽ ആശുപത്രി വിട്ടു

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത് എന്ന സവിശേഷത കൂടി ഭീകരനുണ്ട്. 1983 എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലൂടെയാണ് സംവിധായകനായി എബ്രിഡ് ഷൈൻ അരങ്ങേറുന്നത്. പിന്നീടൊരുക്കിയ ചിത്രങ്ങളാണ് ആക്ഷൻ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റർ, മഹാവീര്യർ എന്നിവ ഏറെ ശ്രദ്ധനേടി.

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ വെള്ളിമൂങ്ങ എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ്. അതിന് ശേഷം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും, മേം ഹൂ മൂസ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആൾട്ടർ ഈഗോ ടീമാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ