Actress Gauri Kishan issue: മൗനം പാലിച്ചത്ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കേണ്ട… നടി ​ഗൗരി കിഷന്റെ വിഷയത്തിൽ സഹനടൻ

Actor Aditya Madhavan Responds: ചിത്രത്തിൽ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗമുണ്ട്. ഇതിനെക്കുറിച്ച് യൂട്യൂബർ ഗൗരിയുടെ ഭാരത്തെക്കുറിച്ച് സൂചിപ്പിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് ഗൗരി പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Actress Gauri Kishan issue: മൗനം പാലിച്ചത്ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കേണ്ട... നടി ​ഗൗരി കിഷന്റെ വിഷയത്തിൽ സഹനടൻ

Gouri Kishan, Adithya Madhavan

Updated On: 

07 Nov 2025 16:41 PM

കൊച്ചി: നടി ഗൗരി കിഷനെതിരെ ഒരു യൂട്യൂബർ നടത്തിയ ബോഡി ഷെയ്മിങ് പരാമർശത്തിൽ പ്രതികരിക്കാൻ വൈകിയതിന് വിശദീകരണവുമായി സഹനടൻ ആദിത്യ മാധവൻ രംഗത്തെത്തി. താരം വിഷയത്തിൽ മൗനം പാലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിനെത്തുടർന്നാണ് ആദിത്യ എക്‌സിലൂടെ നിലപാട് വ്യക്തമാക്കിയത്.

ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതുകൊണ്ടാണ് താൻ നിശ്ശബ്ദനായിരുന്നത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ആദിത്യ മാധവൻ കുറിച്ചു. ഗായിക ചിന്മയി ശ്രീപാദ ഗൗരിക്ക് പിന്തുണ അറിയിച്ചുകൊണ്ട് പങ്കുവെച്ച എക്‌സ് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.

 

സംഭവിച്ചതിനെക്കുറിച്ച് ആദിത്യ മാധവൻ

 

ആദ്യ സിനിമയുടെ പ്രൊമോഷൻ ആയതിനാൽ യൂട്യൂബറുടെ ചോദ്യം തനിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ആദിത്യ വ്യക്തമാക്കി. ചോദ്യം കേട്ടപ്പോൾ താൻ സ്തംഭിച്ചുപോയെന്നും അന്നേരം തന്നെ താൻ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read – ലഹരി ഉപയോഗം സമീർ താഹിറിൻ്റെ അറിവോടെ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ യുവ സംവിധായകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ചിത്രത്തിൽ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗമുണ്ട്. ഇതിനെക്കുറിച്ച് യൂട്യൂബർ ഗൗരിയുടെ ഭാരത്തെക്കുറിച്ച് സൂചിപ്പിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് ഗൗരി പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം നടന്ന ചടങ്ങിൽ, ഒരു മാധ്യമപ്രവർത്തകൻ ഈ ചോദ്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
“ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു. ഗൗരി ആരും അത്തരമൊരു മോശം പെരുമാറ്റം അർഹിക്കുന്നില്ല. ആരായാലും എല്ലാവർക്കും ബഹുമാനം ലഭിക്കണം. ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു,” ആദിത്യ മാധവൻ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.

Related Stories
Actress Assault Case: ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ്
Summer in Bethlehem: ഒടുവിൽ നിരഞ്ജൻ എത്തുന്നു, ആശംസകളുമായി ലാലേട്ടൻ, സമ്മർ ഇൻ ബദ്ലഹേം റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
Actress Assault Case: അതിനായി താനും കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച് കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ തോമസ്
Joy Mathew: എന്റെ ആ​ഗ്രഹം മറ്റൊന്ന്! ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആ​ഗ്രഹിച്ചിരുന്നു; ജോയ് മാത്യു
നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ! കാരണംബിഗ് ബോസ് താരവുമായുള്ള ബന്ധം?
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും