Ajith Kumar: ‘കടവുളേ, അജിത്തേ’ ഇനി അങ്ങനെ വിളിക്കരുത്; ആരാധകരോട് അഭ്യർഥനയുമായി അജിത്

Kadavule Ajithey slogan: തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ മതിയെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പ്രയോ​ഗങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ പങ്കുവെച്ച കടവുളേ, അജിത്തേ എന്ന പ്രയോ​ഗം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമാണ്.

Ajith Kumar: കടവുളേ, അജിത്തേ ഇനി അങ്ങനെ വിളിക്കരുത്; ആരാധകരോട് അഭ്യർഥനയുമായി അജിത്

നടൻ അജിത്ത് കുമാർ (Image Credits: Social Media)

Published: 

10 Dec 2024 | 11:42 PM

ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥനയുമായി തമിഴ് നടൻ അജിത്ത് കുമാർ (Ajith Kumar). തന്നെ ‘കടവുളേ, അജിത്തേ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് അജിത്ത് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മാനേജർ സുരേഷ് ചന്ദ്രയാണ് താരത്തിന്റെ അഭ്യർഥന സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായാണ് അജിത്തിന് ആരാധകരിൽ നിന്ന് പുതിയ പേര് വീണിരിക്കുന്നത്. തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ മതിയെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പ്രയോ​ഗങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പൊതുയിടങ്ങളിലും വിവിധ പരിപാടികളിലും കടവുളേ… അജിത്തേ… എന്ന് വിശേഷിപ്പിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. പേരിനൊപ്പം എതെങ്കിലും തരത്തിലുള്ള അഭിസംബോധനയോ വിശേഷണപദങ്ങളോ ചേർക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പേരോ ഇനിഷ്യലുകളോ ചേർത്ത് വിളിക്കുന്നതാണ് ഉചിതം. അതിനാൽ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുയിടത്തിൽ നടത്തുന്നവർ അതിൽനിന്ന് വിട്ടുനിൽക്കണം’, അജിത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ പങ്കുവെച്ച കടവുളേ, അജിത്തേ എന്ന പ്രയോ​ഗം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമാണ്. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതോടെ മറ്റ് ആരാധകരും ഈ പഥപ്രയോ​ഗം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അജിത് രംഗത്തെത്തിയത്. ‘തല’ എന്ന് തന്നെ വിശേഷിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് നേരത്തെ അജിത് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രമാണ് അജിത്തിൻ്റേതായി ഉടൻ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആണെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്