Anand Manmadhan: രാഷ്ട്രീയത്തില്‍ വെട്ടും കുത്തും കൊലപാതകവും ഉണ്ടാകുന്നില്ലേ? എല്ലാത്തിനും കാരണം സിനിമയാണെന്ന് പറയാന്‍ കഴിയില്ല: ആനന്ദ് മന്മഥന്‍

Anand Manmadhan About Malayala Cinema: കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. പല സിനിമകളിലും ഉള്ള അക്രമമാണ് സമൂഹത്തെ വഴി തെറ്റിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം വാദങ്ങളോട് പ്രതികരിക്കുകയാണ് ആനന്ദ് മന്മഥന്‍.

Anand Manmadhan: രാഷ്ട്രീയത്തില്‍ വെട്ടും കുത്തും കൊലപാതകവും ഉണ്ടാകുന്നില്ലേ? എല്ലാത്തിനും കാരണം സിനിമയാണെന്ന് പറയാന്‍ കഴിയില്ല: ആനന്ദ് മന്മഥന്‍

ആനന്ദ് മന്മഥന്‍

Published: 

10 Apr 2025 12:15 PM

ജയ ജയ ജയഹേ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ആനന്ദ് മന്മഥന്‍. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇന്ന് ആനന്ദ് ചെയ്യുന്ന എല്ലാ വേഷങ്ങളും വലിയ ശ്രദ്ധ നേടുന്നുണ്ട്. ബേസില്‍ ജോസഫ് നായകനായെത്തിയ പൊന്മാനില്‍ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും ആനന്ദ് എല്ലാവരെയും ഞെട്ടിച്ചു.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. പല സിനിമകളിലും ഉള്ള അക്രമമാണ് സമൂഹത്തെ വഴി തെറ്റിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം വാദങ്ങളോട് പ്രതികരിക്കുകയാണ് ആനന്ദ് മന്മഥന്‍.

ഏറ്റവും എളുപ്പത്തില്‍ കുറ്റം പറയാന്‍ സാധിക്കുന്ന ഒന്നാണ് സിനിമയെന്നും അതുകൊണ്ടാണ് എല്ലാ കുറ്റവും സിനിമകാര്‍ക്ക് ചാര്‍ത്തി കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആനന്ദിന്റെ പ്രതികരണം.

”മാര്‍ക്കോ, ദൃശ്യം പോലുള്ള സിനിമകള്‍ കണ്ട് യുവാക്കള്‍ ആക്രമണത്തിന് ഇറങ്ങുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. സിനിമ ആരെയും സ്വാധീനിക്കുന്നില്ല എന്ന് ഞാന്‍ പറയില്ല. സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ സ്വാധീനിക്കുന്ന മറ്റ് ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് സിനിമ.

Also Read: Gautham Vasudev Menon: ‘ഡൊമിനിക് റിലീസായത് പോലും കേരളത്തിൽ പലരും അറിഞ്ഞിട്ടില്ല’; ഗൗതം വാസുദേവ് മേനോൻ

രാഷ്ട്രീയത്തിലുമില്ലേ വെട്ടും കുത്തും കൊലപാതകവുമെല്ലാം? ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിനെല്ലാം കാരണമാകുന്നത് സിനിമയാണെന്ന് പറയാന്‍ സാധിക്കില്ല. ഒരാളുടെ ആറ്റിറ്റിയൂഡും സ്വഭാവുമെല്ലാം അക്രമത്തിന് കാരണമാകും.

എല്ലാ കുറ്റവും സിനിമയുടെ മേല്‍ കെട്ടിവെക്കുന്നത് ഒരു തരത്തില്‍ കൈകഴുകലാണ്. അല്ലെങ്കില്‍ ഇതിനെല്ലാം പിന്നിലെ യഥാര്‍ഥ കാരണങ്ങളെ ജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ വേണ്ടിയാണ് സിനിമയെ കുറ്റം പറയുന്നത്,” ആനന്ദ് മന്മഥന്‍

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം