AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalabhavan Navas: കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം; പോസ്റ്റുമോർട്ടം ഇന്ന്, ഖബറടക്കം വൈകീട്ട്

Kalabhavan Navas Death: ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.

Kalabhavan Navas: കലാഭവൻ നവാസിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം; പോസ്റ്റുമോർട്ടം ഇന്ന്, ഖബറടക്കം വൈകീട്ട്
Kalabhavan Navas Image Credit source: social media
sarika-kp
Sarika KP | Updated On: 02 Aug 2025 06:53 AM

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങാൻ നിൽക്കുകയായിരുന്നു സംഭവം. ഇന്നലെ രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

കഴിഞ്ഞ ദിവസം രാത്രി എട്ട്മണിയോടെ റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒൻപത് മണിയായിട്ടും കണ്ടില്ല.ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു. ഇതോടെ ഹോട്ടൽ ജീവനക്കാരൻ റൂമിനടുത്തെത്തി ബെല്ലടിച്ചുനോക്കിയെങ്കിലും യാതൊരു പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ അനക്കമുണ്ടായിരുന്നെന്നാണ് ഹോട്ടലുടമ പറയുന്നത്. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോള്‍ത്തന്നെ മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

Also Read:മിമിക്രി വേദികളിലെ നിറസാന്നിധ്യം, മലയാളികളുടെ പ്രിയതാരം:കലാഭവന്‍ നവാസിന്‍റെ മരണം ഷൂട്ടിങിന്‍റെ അവസാന ദിവസം

മിമിക്രി വേദികളിലൂടെ കലാരം​ഗത്തേക്ക് എത്തിയ താരം, പിന്നീട് സീരിയല്‍, സിനിമകളിലൂടെയും മലയാളി മനസിൽ സ്ഥാനം നേടി. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ ചലച്ചിത്ര രം​ഗത്തേക്ക് എത്തുകയായിരുന്നു. ഒരുകാലത്ത് സ്പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്..