Actor Anu Mohan: എടാ സുജിത്ത് അല്ല, സിപിഒ സുജിത്; അനു മോഹൻ്റെ 19 വർഷങ്ങൾ

Actor Anu Mohan Movies: 2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത 'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിൽ 'നാസ്സർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് ചുവടുവെച്ച താരം

Actor Anu Mohan: എടാ സുജിത്ത് അല്ല, സിപിഒ സുജിത്;  അനു മോഹൻ്റെ 19 വർഷങ്ങൾ

Anu Mohan | Credits: Social Media

Published: 

01 Oct 2024 18:42 PM

ലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.

2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിൽ ‘നാസ്സർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് ചുവടുവെച്ച താരം, ആദ്യമായ് നായകവേഷം അണിയുന്നത് 2012 ജനുവരി 5ന് പുറത്തിറങ്ങിയ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലാണ്. അതേ വർഷം തന്നെ രൂപേഷ് പീതാംബരന്റെ ‘തീവ്രം’ എന്ന ചിത്രത്തിൽ പ്രതിനായകനായും താരം വേഷമിട്ടു. പിന്നീടങ്ങോട്ട് ഒരുപിടി കഥാപാത്രങ്ങൾ അനു മോഹനെ തേടിയെത്തി.

2014-ൽ ‘സെവൻത് ഡേ’, ‘പിയാനിസ്റ്റ്’, ‘ദ ലാസ്റ്റ് സപ്പർ’ എന്നീ ചിത്രങ്ങളിലും 2015-ൽ ‘പിക്കറ്റ് 43’, ‘യു ടൂ ബ്രൂട്ടസ്’, ‘ലോക സമസ്ത’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017-ൽ ‘ക്രോസ്റോഡ്സ്’ ,2018-ൽ ‘അംഗരാജ്യത്തെ ജിമ്മന്മാർ’ എന്നിവയിൽ അഭിനയിച്ചും . വീണ്ടും ഒരു വർഷത്തെ ​ഗ്യാപ്പിനൊടുവിൽ 2020-ൽ ‘കാട്ടു കടൽ കുതിരകൾ’, ‘അയ്യപ്പനും കോശിയും’ ചെയ്ത ശേഷം 2022-ൽ 21 വൺ ഗ്രാം, ലളിതം സുന്ദരം, ട്വൽത്ത് മാൻ’, ‘വാശി’, ‘ലാസ്റ്റ് 6 ഹവേർസ്’ എന്നീ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ നാഴികകല്ലായിരുന്നു ‘സി പി ഒ സുജിത്’ എന്നായിരുന്നു താരത്തിൻ്റെ കഥാപാത്രം.

2023-ൽ ഫഹദ് ഫാസിൽ ചിത്രമായ ‘ധൂമ’ത്തിൽ പ്രധാന വേഷത്തിലെത്തി. 2024-ൽ ‘സീക്രട്ട് ഹോം’, ‘ബി​ഗ് ബെൻ’, ‘ഹണ്ട്’, ‘കഥ ഇന്നുവരെ’ എന്നീ ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷക ഹൃദയങ്ങളിലും മലയാളം ഫിലിം ഇന്റസ്ട്രിയിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ അനു മോഹന് സാധിച്ചിട്ടുണ്ട്. കഥ ഇന്നുവരെയാണ് താരത്തിന്റെ ഒടുവിലായ് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് കഥ ഇന്നുവരെ. പൃഥ്വിരാജ് നായകനാവുന്ന ‘വിലായത്ത് ബുദ്ധ’, ശ്രീനാഥ് ഭാസിക്കൊപ്പം ‘വികാരം’ എന്നിവയാണ് താരത്തിൻ്റെ ഇനി വരാനിരിക്കുന്ന സിനിമകൾ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ