Arjun Ashokan: ‘ആദ്യമായിട്ടാണ് എന്‍റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നത്, അല്ലെങ്കിൽ കുഴപ്പമില്ലെന്നെ പറയാറുള്ളൂ’; അർജുൻ അശോകൻ
Actor Arjun Ashokan: ആദ്യമായിട്ടാണ് തന്‍റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് തനിക്കൊരുമ്മ തന്നത് എന്നാണ് നടൻ പറയുന്നത്. പൊതുവെ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ' എന്നും അര്‍ജുൻ അശോകൻ പറഞ്ഞു.

Arjun Ashokan
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അർജുൻ അശോകൻ. നടൻ നായകനായി എത്തിയ ചിത്രം ‘തലവര’യ്ക്ക് തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ജ്യോതിഷ് എന്ന കഥാപാത്രം അർജുന്റെ കരിയറിൽ തന്നെ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് ശേഷം അണിയറപ്രവർത്തകർ ചേർന്ന് നടത്തിയ പ്രസ് മീറ്റിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ആദ്യമായിട്ടാണ് തന്‍റെ സിനിമ കണ്ട് അച്ഛൻ കെട്ടിപ്പിടിച്ച് തനിക്കൊരുമ്മ തന്നത് എന്നാണ് നടൻ പറയുന്നത്. പൊതുവെ കുഴപ്പമില്ല കൊള്ളാമെന്നൊക്കെയേ മാത്രമേ പറയാറുള്ളൂ’ എന്നും അര്‍ജുൻ അശോകൻ പറഞ്ഞു. കുടുംബവുമായി എത്തിയാണ് ആദ്യ ഷോ കണ്ടത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ തന്റെ കൈയിൽ നിന്ന് പോയെന്നും പ്രേക്ഷകരുടെ പ്രതികരണം കേട്ട് താനാകെ ഇമോഷണലായെന്നുമാണ് അർജുൻ പറയുന്നത്.
ഇതിനു ശേഷം പത്ത് മണിയ്ക്കുള്ള ഷോയ്ക്ക് കസിൻസ് കയറി,അവർ പുറത്തിറങ്ങിയപ്പോള്‍ തങ്ങൾ കൂട്ടക്കരച്ചിലായിരുന്നു. ഇത്രയും നാള്‍ താനഭിനയിച്ച സിനിമകളിൽ എവിടെയെങ്കിലുമൊക്കെ തന്നെ കാണാമായിരുന്നു പക്ഷേ ഈ പടത്തിൽ ജ്യോതിഷിനെ മാത്രമേ കണ്ടുള്ളൂ എന്നാണ് അവർ പറഞ്ഞത് എന്നാണ് താരം പറയുന്നത്. അഖിലും അപ്പുവും അത്രയും ഡീപ്പായിട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. അതാണ് അതിന് കാരണം, നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ഇനിയും തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തണം. അതിനായി കുറെ ശ്രമിക്കുന്നുണ്ട്, അത്രയും നല്ല സിനിമ ആയതുകൊണ്ടാണത് എന്നാണ് അർജുൻ പറയുന്നത്.
Also Read:സൂപ്പര്‍സ്റ്റാറിനോട് കളം പിടിക്കാൻ യുവതാരങ്ങളും! ഓണം കളറാക്കാന്‍ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ
എന്തെങ്കിലും ഇൻസെക്യൂരിറ്റീസ് മൂലം ഫിൽറ്ററിട്ടോ ബ്ലാക്ക് ആൻഡ് വിറ്റിലിഗോ ഒക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്നൊരു മനുഷ്യന് ഈ സിനിമ കണ്ടു കഴിഞ്ഞാൽ ഒറിജിനൽ ഫോട്ടോ തന്നെ എടുത്ത് ഇടാനുള്ള ധൈര്യം ലഭിക്കണം, അത്ര മാത്രമാണ് ഈ സിനിമ കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ചത് എന്നാണ് സംവിധായകൻ അഖിൽ അനിൽ കുമാർ പറയുന്നത്. അർജുന്റെ കഥാപാത്രം ആദ്യം ഫുള്‍ സ്ലീവ് ഇട്ട് നടക്കുകയാണ് എന്നാൽ അവസാനം ഷര്‍ട്ടഴിച്ചുനിൽക്കാൻ പോലും അയാൾക്ക് കഴിയുന്നുണ്ട്. യങ്സ്റ്റേഴ്സിന് ഒരു മോട്ടേവേഷനാകും ഈ ചിത്രമെന്നാണ് കരുതുന്നത് സംവിധായകൻ പറഞ്ഞു.
അർജുനേയും അഖിലിനേയും കൂടാതെ നായിക രേവതി ശർമ്മ, താരങ്ങളായ റാഫി ഡിക്യു, മനോജ് മോസസ്, സോഹൻ സീനുലാൽ, അഭിറാം രാധാകൃഷ്ണൻ, ഷെബിൻ ബെൻസൺ, ആതിര മറിയം, തിരക്കഥാകൃത്ത് അപ്പു അസ്ലം തുടങ്ങിയവരും പ്രെസ് മീറ്റിൽ പങ്കെടുത്തു.