Actor Azees Nedumangad: നാലും മൂന്നും ഏഴ് പടമേ ആയുള്ളൂ തള്ള് കേട്ടാൽ തോന്നും: അസീസ് നെടുമങ്ങാടിൻ്റെ വീഡിയോയിൽ തെറിവിളി

Actor Azees Nedumangad Controversy: മുകളിലെ വീഡിയോയിലും ആളുകൾ ചീത്ത വിളിക്കുന്നു. നാലും മൂന്നും ഏഴ് പടമേ ആയുള്ളൂ തള്ള് കേട്ടാൽ തോന്നും കമലഹാസന് അഭിനയത്തിന്റെ ക്ലാസ്സ്‌ എടുത്തത് ഇവനാണെന്ന് പോലും കമൻ്റിൽ ആളുകൾ

Actor Azees Nedumangad: നാലും മൂന്നും ഏഴ് പടമേ ആയുള്ളൂ തള്ള് കേട്ടാൽ തോന്നും: അസീസ് നെടുമങ്ങാടിൻ്റെ വീഡിയോയിൽ തെറിവിളി

Azeez Nedumangad

Published: 

15 Feb 2025 | 04:05 PM

കോമഡി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് അസീസ് നെടുമങ്ങാട്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അസീസ് വേഷമിട്ടു കഴിഞ്ഞു. കണ്ണൂർ സ്ക്വാഡിലെ അടക്കം നിരവധി ചിത്രങ്ങളിലെ വേഷങ്ങളും താരത്തിൻ്റെ ശ്രദ്ധിക്കപ്പെട്ടവയാണ്. കുറച്ച് നാളുകൾക്ക് മുൻപ് ഒരു കല്യാണ ചടങ്ങിൽ ബെൻസ് കാറിൽ വന്നിറങ്ങിയ അസീസിനെ കളിയാക്കി നിരവധി പേർ കമൻ്റിട്ടിരുന്നു. മമ്മൂട്ടിയുടെ മാനേജർ ജോർജിൻ്റെ മകളുടെ വിവാഹത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എന്നാ അത് തൻ്റെ സുഹൃത്തിൻ്റെ കാറായിരുന്നു എന്നും അടക്കം അസീസ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യത എങ്ങനെയാണിപ്പോൾ എന്ന് പറയുകയാണ് അസീസ്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

അസീസ് പറഞ്ഞതിങ്ങനെ

“ഹിന്ദിയിലാണ് കണ്ടിട്ടുള്ളത് ബോളിവുഡിലെക്കെ താരങ്ങൾ എയർപോർട്ടിൽ പോകുമ്പോൾ ഇൻ്ഫ്ലുവൻസർമാരും മറ്റ് പിടിച് നിർത്തി ഫോട്ടോ എടുക്കും. സത്യം പറഞ്ഞാൽ ബാത്റൂമിൽ പോലും പോകാൻ പറ്റാത്ത ഒരു അവസ്ഥയാണ്. ഈ പട്ടാളക്കാരൊക്കെ ഒളിച്ച് ഇരിക്കുന്ന പോലെയാണ് മരത്തിന്റെ ഇടയിലൂടെ ക്യാമറയുമൊക്കെയായി ആളുകൾ വരുന്നത്. നമ്മൾ പോകുമ്പോൾ തലയുടെ കട്ട്, കാലിൻ്റെ കട്ട്, അങ്ങനെ എല്ലാ ഷോട്ടും എടുക്കും. എൻ്റെ ഇൻസ്റ്റ നോക്കുന്നത് പ്രദീപ് എന്നൊരു പയ്യനാണ്. അവനൊരു ദിവസം പറഞ്ഞു ഇക്കാ ഇങ്ങനൊരു സാധനം വന്നു എന്ന്.

ഞാൻ പറഞ്ഞു എന്താടാ ഇത്? അങ്ങനെ വൈഫിന്റെ മൊബൈലിൽ കേറി ഞാൻ നോക്കിയപ്പോ ബെൻസിലെ ആ വീഡിയോ ആണ്. കമൻ്റെടുത്ത് നോക്കി. ബെൻസിന്റെ വില കളഞ്ഞെന്നൊക്കെയാണ് കമൻ്റ്. കമൻ്റിട്ടവൻ്റെ പ്രൊഫൈൽ നോക്കി. അവന്റെ ഫോളോവേഴ്സ് ഒക്കെ പൂജ്യം. ഇതെന്താണെന്നറിയോ? ഇവർ തന്നെ ഷൂട്ട് ചെയ്തിട്ട് ഇവർ തന്നെ ഫസ്റ്റ് കമന്റ് ഇടും. ഈ കമൻ്റ് പിടിച്ചിട്ടാണ് നമ്മുടെ പാവപ്പെട്ട പ്രേക്ഷകർ പോകുന്നത്.45000 ക്യാമറ ഉണ്ടല്ലോ ഇവർ. ആ 45000 പേര് തന്നെ ഫസ്റ്റ് അങ്ങ് ഇടും. ഇവന് ബെൻസ്, മറ്റേ ബെൻസ് ഇല്ല, മറ്റേ ബെൻസിന്റെ വില കളഞ്ഞു. അയ്യോ ഇവൻ രണ്ടു പടം കൊണ്ട് കോടികൾ നേടി. എന്നൊക്കെ , നമ്മള് മലയാളികളെല്ലെ എന്ത് ഫ്രീയായി കണ്ടാലും അതിന് പുറകെ പോവും- അസീസ് പറയുന്നു.

എന്നാൽ അസീസിൻ്റെ മുകളിലെ വീഡിയോയിലും ആളുകൾ ചീത്ത വിളിക്കുന്നുണ്ട്. നാലും മൂന്നും ഏഴ് പടമേ ആയുള്ളൂ തള്ള് കേട്ടാൽ തോന്നും കമലഹാസന് അഭിനയത്തിന്റെ ക്ലാസ്സ്‌ എടുത്തത് ഇവനാണെന്ന് ഒരാൾ കമൻ്റിടുന്നുണ്ട്. ഒടുക്കത്തെ തളളാണല്ലോ അസീസേ. എന്നാണ് മറ്റൊരാളുടെ കമൻ്റ്.നിന്റെ പുറകെ വരുന്നവർ അതുപോലെ ദാരിദ്രം ഉള്ളവർ ആകും.. നീ അരുവാ എന്നും അഹങ്കാരം തുടങ്ങിയെന്നും വരും പറയുന്നവരുണ്ട്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്