Actor Bala: ‘ഹാപ്പി ബെർത്ത് ഡെ; പേര് പറയുന്നില്ല, മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും’; ബാല

Bala Shares Heartwarming Birthday Wishes for Daughter: ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നു.

Actor Bala: ഹാപ്പി ബെർത്ത് ഡെ; പേര് പറയുന്നില്ല, മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും; ബാല

Bala

Published: 

22 Sep 2025 08:17 AM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ കുറച്ച് നാളുകൾക്ക് ശേഷം പുതിയൊരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഏക മകൾ പാപ്പുവിന് പിറന്നാൾ ആശംസ നേർന്ന് കൊണ്ടായിരുന്നു വീഡിയോ. എന്നാൽ മകളുടെ പേര് എവിടേയും നടൻ പരാമർശിക്കുന്നില്ല.

ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നു. ചില കാര്യങ്ങൾ നമ്മൾ മനസ് തുറന്നു പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമായാൽ ക്ഷമിക്കണമെന്നും തന്റെ കടമയാണ്, അതുകൊണ്ട് പറയുകയാണ് ഹാപ്പി ബെർത്ത് ഡെ എന്നാണ് നടൻ വീഡിയോയിൽ പറയുന്നത്.

Also Read:‘കൊച്ചു പോയ വിവരം അവർ അറിഞ്ഞിട്ടില്ല, രണ്ട് പേര് ഐസിയുവിലാണ്, പ്രാർഥിക്കണം’; ഉള്ളുലഞ്ഞ് ഇഷാൻ ദേവ്

പേര് പറയുന്നില്ലെന്നും മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും. ഒരു സെന്റിമെന്റുമില്ല എന്നാൽ ഒരു കാര്യം ഓർക്കണമെന്നും ആരുമില്ലെങ്കിലും താനുണ്ടെന്നാണ് ബാല പറയുന്നത്. പേര് പോലും എടുത്ത് പറയാൻ പറ്റാത്ത അവസ്ഥയിൽ താൻ നിൽക്കുകയാണെങ്കിൽ ഒരിക്കലും അത് തന്റെ തെറ്റല്ല. താനാണ് പേര് ഇട്ടത്. അതിന്റെ അർത്ഥം പ്രിൻസസ് എന്നാണ്. നീ ഇനി രാജകുമാരിയല്ല, രാജ്ഞിയാണ്. ഒരു രാജ്യത്തിന്റെ ക്വീനാണ്. മൈ ഡിയർ… ഹാപ്പി ബെർത്ത് ഡെ. ദൈവം അനു​ഗ്രഹിക്കട്ടെ എന്നാണ് ബാല പറയുന്നത്.

തന്റെ രാഞ്ജിക്ക് താനും കോകിലയും അമ്മയും ശിവയും അക്കയും ആശംസകൾ നേരുന്നുവെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.ഒപ്പം വീഡിയോയുടെ അവസാനം മകളുടെ ഫോട്ടോ ബാ​ഗ്രൗണ്ടായി വരുന്ന ഒരു ഫോട്ടോയും നടൻ പങ്കുവെച്ചു. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് ബാലയെ ആശ്വസിപ്പിച്ചും സ്നേ​​ഹം പ്രകടപ്പിച്ചും എത്തുന്നത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും