Bijukuttan: ‘എനിക്ക് കുഴപ്പമൊന്നുമില്ല, റോഡിലെ നിയമം പാലിച്ചാണ് വണ്ടി ഓടിക്കുന്നത്’; ബിജുകുട്ടൻ
Bijukuttan Responds After Car Accident: അപകടത്തിൽ ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ.
പാലക്കാട്: മിമിക്രി താരവും നടനുമായ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ച് വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ പോയി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജുകുട്ടൻ. എല്ലാവരും സ്‌പീഡ് എല്ലാം കുറച്ച് മാത്രമെ വാഹനം ഓടിക്കാവൂ എന്ന് അദ്ദേഹം പറയുന്നു. എല്ലാവരുടെയും പ്രാത്ഥനയ്ക്ക് നന്ദിയുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു പ്രതികരണം.
അപകടം നടക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് സുധിയാണെന്നും, ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയെന്നും ബിജുക്കുട്ടൻ പറഞ്ഞു. വിരലിനാണ് പരിക്കേറ്റതെന്നും നടൻ പറയുന്നു. റോഡിലെ മര്യാദ പാലിച്ചാണ് ഡ്രൈവറെ കൊണ്ട് വണ്ടി ഓടിപ്പിക്കുന്നത്. താനും സ്പീഡിൽ വാഹനം ഓടിക്കുന്നയാളല്ല. റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് താനെന്നും ബിജുകുട്ടൻ കൂട്ടിച്ചേർത്തു.
ബിജുകുട്ടൻ പങ്കുവെച്ച വീഡിയോ:
View this post on Instagram
ALSO READ: ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി; നടൻ ബിജുക്കുട്ടന് പരിക്ക്
കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു നടന്റെ കാർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.