Chiranjeevi: രാം ചരണ് വീണ്ടും പെൺകുട്ടിയാകുമോ എന്ന് പേടി, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം; വിവാദ പരാമർശവുമായി ചിരഞ്ജീവി
Chiranjeevi Controversial Remark About Grandson: തൻ്റെ വീട്ടിൽ മുഴുവൻ സ്ത്രീകളാണെന്നും അതിനാൽ ഒരു ഹോസ്റ്റൽ വാർഡനെപോലെയാണ് ജീവിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. തൻ്റെ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനുണ്ടായിരുന്നുവെങ്കിലെന്ന് താനാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പരിപാടിക്കിടയിൽ പറഞ്ഞു.

ചിരഞ്ജീവി, രാം ചരൺ
ന്യൂഡൽഹി: പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ആൺകുട്ടികൾ വേണമെന്ന വിവാദ പരാമർശവുമായി തെലുഗു സൂപ്പർതാരം ചിരഞ്ജീവി (Chiranjeevi). ബ്രഹ്‌മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി. ചടങ്ങിനിടയിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിവാദമായികൊണ്ടിരിക്കുന്നത്.
തൻ്റെ വീട്ടിൽ മുഴുവൻ സ്ത്രീകളാണെന്നും അതിനാൽ ഒരു ഹോസ്റ്റൽ വാർഡനെപോലെയാണ് ജീവിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. തൻ്റെ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനുണ്ടായിരുന്നുവെങ്കിലെന്ന് താനാഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പരിപാടിക്കിടയിൽ പറഞ്ഞു.
“വീട്ടിലായിരിക്കുമ്പോൾ, എന്റെ കൊച്ചുമക്കളുടെ കൂടിയിരിക്കുന്നത് പോലെയല്ല തോന്നുന്നത്. സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരു വനിതാ ഹോസ്റ്റൽ വാർഡനെ പോലെയാണ് എനിക്ക് എന്നെതന്നെ തോന്നുന്നത്. ഇത്തവണയെങ്കിലും റാം ചരണിനോട് ഒരു ആൺകുട്ടിയെ തരണമെന്നും നമ്മുടെ പാരമ്പര്യം തുടരാൻ ഒരു ആൺകുട്ടി ഉണ്ടാകണമെന്നത് തൻ്റെ ആഗ്രഹമാണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകൾ. തൻ്റെ മകനായ രാം ചരണിന് വീണ്ടും ഒരു പെൺകുട്ടി ജനിക്കുമോ എന്ന് കാര്യത്തിൽ പേടിയുണ്ട്. ” ചിരഞ്ജീവി പറഞ്ഞു.
അതേസമയം ചിരഞ്ജീവിയുടെ പരാമർശത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ചിരഞ്ജീവിയെ പോലെയൊരാൾ ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് വളരെ വിഷമം തോന്നുന്ന കാര്യമാണെന്നും ഇത്തരം മനോഭാവങ്ങൾ ഉടൻ തന്നെ സമൂഹത്തിൽ നിന്ന് മാറ്റണമെന്നുമാണ് വിമർശനം ഉയരുന്നത്. 2025ലും സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെയാണ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും ചിലർ എടുത്തുപറഞ്ഞു.
2023 ലാണ് രാം ചരണും ഭാര്യ ഉപാസനയ്ക്കും പെൺകുട്ടി ജനിക്കുന്നത്. മകൻ രാം ചരണിനെ കൂടാതെ, ചിരഞ്ജീവിക്ക് രണ്ട് പെൺമക്കളാണുള്ളത്. ശ്രീജ കൊനിഡേലയും സുസ്മിത കൊനിദേലയും. ശ്രീജയ്ക്കും സുസ്മിതയ്ക്കും രണ്ട് പെൺമക്കളാണുള്ളത്.