Actor Dharmajan: ‘വേണ്ട എന്നു വയ്ക്കേണ്ട സാഹചര്യം വന്നു, രണ്ടെണ്ണം അടിച്ച് ഞാൻ ദിലീപേട്ടനെ കാണാൻ പോയി’: ധർമ്മജൻ

Actor Dharmajan About Dileep: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ധർമ്മജൻ പറയുന്നത്.

Actor Dharmajan: ‘വേണ്ട എന്നു വയ്ക്കേണ്ട സാഹചര്യം വന്നു, രണ്ടെണ്ണം അടിച്ച് ഞാൻ ദിലീപേട്ടനെ കാണാൻ പോയി: ധർമ്മജൻ

Dharmajan

Published: 

14 Jan 2026 | 10:44 AM

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് നടൻ ധർമ്മജൻ. മലയാള സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ധർമ്മജൻ പറയുന്നത്. മൂവി വേൾ‌ഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം.

തന്റെ നിലപാടുകളുടെ കൂടെ തന്നെയാണ് താൻ പോകുന്നതെന്നും താൻ തെറ്റായ നിലപാടൊന്നും പറയാറില്ലെന്നുമാണ് താരം പറയുന്നത്. ദിലീപേട്ടൻ ‍ജയിലിൽ നിന്നറങ്ങിയപ്പോൾ താൻ കരഞ്ഞത് തന്റെ ഇമോഷണലാണെന്നും മതിലിന് പെയിന്റടിച്ച് ഇരിക്കുമ്പോഴാണ് നാദിർഷ ദിലീപ് പുറത്തിറങ്ങിയെന്ന് വിളിച്ച് പറയുന്നതെന്നും ഉടനെ തന്നെ താൻ ഡ്രസിട്ട് രണ്ടെണ്ണം അടിച്ചിട്ട് പോയെന്നും തനിക്ക് ഇത് പറയാൻ ഒരു മടിയില്ലെന്നും താരം പറയുന്നു.

Also Read:‘നമ്മൾ’ നായികയെ ഓർമയുണ്ടോ? രേണുക മേനോൻ ഇപ്പോൾ എവിടെയാണ്? വീണ്ടും സിനിമയിലെത്തുമോ

ദിലീപേട്ടന്റെ അഭിനയമികവിനെ ചോദ്യം ചെയ്യാൻ ഒരാളുമില്ല. നല്ല സിനിമയാണെങ്കിൽ ഇവിടെ വിജയിക്കുമെന്നാണ് താരം പറയുന്നത്. കുറ്റാരോപിതൻ മാത്രമായിരുന്നു അ​ദ്ദേഹമെന്നും എന്നാൽ ഇപ്പോൾ കുറ്റവിമുക്തനായി എന്നാണ് നടൻ പറയുന്നത്. എന്നാൽ പലരും ദ്രോഹിച്ച് പിറകെ നടന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹത്തിനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിജീവിതയുമായി തനിക്കുൾപ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നെന്നും ധർമ്മജൻ പറയുന്നു.

മദ്യപാന ശീലത്തെ കുറിച്ചും താരം തുറന്നുസംസാരിക്കുന്നുണ്ട്. മദ്യപാനം പൂർണമായും അവസാനിപ്പിച്ചെന്നാണ് നടൻ പറയുന്നത്. വേണ്ട എന്നു വയ്ക്കേണ്ട ഒരു സാഹചര്യം വന്നെന്നും അപ്പോൾ നിർത്തിയതാണെന്നും ധർമജൻ വ്യക്തമാക്കുന്നു. കുറച്ച് നല്ല ആൾക്കാർ താൻ നന്നാകണം എന്ന് വിചാരിക്കുന്ന കുറച്ച് പേർ പറഞ്ഞപ്പോൾ നിർത്തിയതാണെന്നും താരം പറയുന്നു.

Related Stories
Renuka Menon: ‘നമ്മൾ’ നായികയെ ഓർമയുണ്ടോ? രേണുക മേനോൻ ഇപ്പോൾ എവിടെയാണ്? വീണ്ടും സിനിമയിലെത്തുമോ
Toxic Movie Teaser: ‘അച്ഛനമ്മമാർക്കൊപ്പം ഇരുന്ന് കാണാൻ പറ്റാത്ത സീനുകൾ ഞാൻ ചെയ്യില്ല’; ഗീതു മോഹൻദാസിന് പിന്നാലെ യഷും എയറിൽ
Aadu 3 : വിനീത് പിന്മാറിയത് അവസാനനിമിഷം; ഷാജി പാപ്പാൻ ഗ്യാങ്ങിൽ നിന്നും മൂങ്ങയെ ഒഴിവാക്കിയതല്ല
Praful Suresh : ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു
Actress Tejalakshmi: ഒപ്പം അമ്മയാണെങ്കിൽ എനിക്ക് ആ പാട്ടു തന്നെ വേണം; തേജലക്ഷ്മി പറയുന്നു
Singer Amrutha Rajan: എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ​ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ
പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു