Actor Dileep Salary: അന്ന് ദിലീപിൻ്റെ ശമ്പളം അത്രയാണ്, അടുത്ത വർഷം നീ സിനിമയിലേക്കെന്നും പറഞ്ഞ് കൊ

Malayalam Actor Dileep's First Salary: ഇങ്ങനെ നിന്നിട്ട് താ മൻസൂ എന്ന് പറഞ്ഞാണ് ദിലീപ് വാങ്ങിയത്, പിന്നെ സിനിമയിലേക്ക് ഒരു പോക്കായിരുന്നു, സൈന്യമാണ് ശരിക്കും ക്ലിക്കായത്

Actor Dileep Salary: അന്ന് ദിലീപിൻ്റെ ശമ്പളം അത്രയാണ്, അടുത്ത വർഷം നീ സിനിമയിലേക്കെന്നും പറഞ്ഞ് കൊ

Dileep Mansoor

Published: 

12 Feb 2025 18:02 PM

ജനപ്രിയ നായകനെന്ന പദവിയിലെത്തുന്നതിന് മുൻപ് മിമിക്രയായിരുന്നു നടൻ ദിലീപിൻ്റെ മേഖല. സ്റ്റേജ് പരിപാടികളും, ഷോ കളുമായി കൊച്ചിൻ കലാഭവൻ അടക്കമുള്ള ട്രൂപ്പുകളിൽ സജീവമായിരുന്നു ദിലീപ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൊരു ചെറിയ വേഷം ചെയ്താണ് ദിലീപ് സിനിമയിലേക്ക് എത്തുന്നതെങ്കിലും സൈന്യമാണ് ദിലീപിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. പഴയ ദിലീപിൻ്റെ കാലം വീണ്ടും പങ്ക് വെക്കുകയാണ് താരത്തിൻ്റെ സുഹൃത്ത് കൂടിയായ കൊച്ചിൻ മൻസൂർ. താരത്തിൻ്റെ ആദ്യകാല ശമ്പളവും പിന്നീടങ്ങോട്ട് വന്ന മാറ്റവും മൻസൂർ ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മൻസൂർ പറയുന്നതിങ്ങനെ: അന്ന് ദിലീപടക്കം എല്ലാവർക്കും ലഭിക്കുന്നത് 250 രൂപ ശമ്പളമാണ്. പുതുവർഷത്തിലെ പരിപാടിയായിരുന്നു, എന്നെ മൻസൂ എന്നാണ് വിളിക്കുന്നത് ദിലീപ്. ഇങ്ങനെ നിന്നിട്ട് താ മൻസൂ എന്ന് ദിലീപ് പൈസ വാങ്ങുമ്പോൾ പറഞ്ഞു. ഈ വർഷം നീ സിനിമയിൽ എന്ന് പറഞ്ഞാണ് പൈസ കൊടുത്തത്. ഇന്നസെൻ്റിൻ്റെ ഒരു കുമ്പസാരമാണ് അന്ന് ദിലീപ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഐറ്റം. കോട്ടയത്തെ ഒരു പരിപാടിക്ക് അതിന് നല്ല പ്രേക്ഷക സപ്പോർട്ട് ലഭിച്ചു. അന്ന് മനസ്സറിഞ്ഞാണ് ഒരു 250 രൂപ കൊടുത്തത്. അതിന് മൂന്ന് മാസം കഴിഞ്ഞാണ് ദിലീപിന് സൈന്യത്തിൽ നിന്നും വിളി വരുന്നത്. പിന്നീട് എല്ലാം വേഗത്തിലായി പുറകെ പുറകെ സിനിമകൾ എത്തി. 1993-ലായിരുന്നു സൈന്യം. 1994 ആയപ്പോഴേക്കും ദിലീപിന് അടുപ്പിച്ചെത്തിയത് നാല് സിനിമയാണ്. പിന്നീടങ്ങോട്ട് ഹിറ്റുകളുടെ തുടർക്കഥയായിരുന്നു ജനപ്രിയ നായകനെ തേടിയെത്തിയത്.

ഇപ്പോഴത്തെ ദിലീപിൻ്റെ ശമ്പളം

അന്ന് 250 രൂപയിൽ കരിയർ പടുത്തുയർത്തിയ ദിലീപിൻ്റെ ഇന്നത്തെ ശമ്പളം 5 കോടി മുതൽ 7 കോടി വരെയാണ്. രാമലീലക്ക് ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങളൊന്നും താരത്തിന് കാര്യമായ നേട്ടമുണ്ടാക്കിയില്ല. മിക്ക ചിത്രങ്ങളും ഒടിടിയിൽ പോലും വിറ്റു പോവാത്ത അവസ്ഥയുണ്ട്. താരത്തിൻ്റെ ഒരു മികച്ച ചിത്രത്തിനായി കാത്തിരിക്കുകയാണ് ദിലീപ് ഫാൻസ്.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്