Actor Dileep: വാലന്റൈൻസ് ദിനത്തിൽ ദിലീപ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു; കാവ്യയെ കുറിച്ചാണോ എന്ന് ആരാധകർ
Dileep About Love: ഈസ്‌റ്റ് കോസ്‌റ്റ് വിജയൻറെ ഏറ്റവും പുതിയ ആൽബത്തിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വച്ചാണ് താരത്തിന്റെ ഈ വാക്കുകൾ. ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ദിലീപ്.

ദിലീപ് - കാവ്യ മാധവൻ
മലയാളി മനസ്സിൽ ജനപ്രിയ നായകന്റെ ലിസ്റ്റിൽ ഒരു ഒറ്റ ഉത്തരമേയുള്ളൂ, അത് ദിലീപാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഈ വിശേഷണം താരത്തിനു സ്വന്തമായിട്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനോട് വേണ്ടത്ര നീതി പുലർത്താൻ താരത്തിനു സാധിച്ചിട്ടില്ല. തുടർച്ചയായ പരാജയം നടന്റെ കരിയറിൽ വലിയ രീതിയിലുള്ള തളർച്ചയാണ് ഉണ്ടാക്കിയത്. എന്നാൽ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ദിലീപ്. ഇതിനു ഉദാഹരണമാണ് പലപ്പോഴും താരവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ.
അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. വാലന്റൈൻസ് ദിനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. പ്രണയത്തിന് പ്രായമില്ലെന്നാണ് താരം പറഞ്ഞത്. അതുകൊണ്ട് എപ്പോഴും പ്രണയിക്കുക. നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കുക. എല്ലാവരിലും പ്രണയം ഉണ്ടാവട്ടെയെന്നും ദിലീപ് പറയുന്നുണ്ട്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻറെ ഏറ്റവും പുതിയ ആൽബത്തിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വച്ചാണ് താരത്തിന്റെ ഈ വാക്കുകൾ. ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ദിലീപ്.
Also Read: പണം കൊയ്തെടുത്ത് ഇൻഫ്ലുവൻസർമാർ; കൂട്ടത്തിൽ കൊമ്പനാര്? വരുമാന റിപ്പോർട്ട് പുറത്ത്
പ്രണയത്തിന് ഒരിക്കലും പ്രായം വിഷയമല്ലെന്നാണ് ദിലീപ് പറയുന്നത്. പ്രണയത്തിന്റെ ഒരു ഹോൾ സെയിൽ ഡീലർ പോലെയാണ് താൻ വിജയൻ ചേട്ടനെ കാണുന്നതെന്നും ഈ മനുഷ്യന് ഇത്രയധികം പ്രണയം ഉണ്ടോ എന്ന് പോലും തോന്നിപോകുമെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ എല്ലാം പ്രണയം നിറച്ചുവച്ചിരിക്കുന്നു. പ്രണയത്തിന്റെ തലങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ നമുക്ക കാണാനും കേൾക്കാനും സാധിക്കുമെന്നും താരം പറഞ്ഞു.
പ്രണയം എന്നത് വലിയ ഒരു ഫീൽ ആണ്. മനുഷ്യൻ മരിച്ചുകഴിഞ്ഞാൽ പ്രണയം എന്നത് ഇല്ലെന്നും അതുകൊണ്ട് പ്രണയിച്ചുകൊണ്ടേ ഇരിക്കുക എല്ലാവരിലും പ്രണയം ഉണ്ടാകട്ടെയെന്നും താരം പറഞ്ഞു. പ്രണയത്തിന് പ്രായം ഇല്ല. പ്രണയം എപ്പോൾ ആരോടും എന്തിനോടും തോന്നുമെന്നും താരം പറയുന്നു. പലർക്കും പല രീതിയിലാണ് പ്രണയമെന്നും ദിലീപ് പറഞ്ഞു. ഇതോടെയാണ് കാവ്യയെ ഉദ്ദേശിച്ചല്ലെ പറഞ്ഞത് എന്നാണ് ആരാധകർ ചോദിക്കുന്നത്.