Jayam Ravi: ‘ഞാൻ ചായ ഉണ്ടാക്കിയാൽ പോലും അത് ചർച്ചയാണ്, അപ്പോഴാണ് ഡിവോഴ്സ്’; ജയം രവി

Jayam Ravi Opens Up About his Divorce Rumors: വൈകാരിക പക്വത ഇല്ലാത്ത ചുരുക്കം ചില ആളുകളാണ് ഇത്തരത്തിൽ അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നത്. ഓരോ ആളുകളുടെയും അടുത്ത്ചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിച്ചുകൊടുക്കാൻ സാധിക്കില്ല.

Jayam Ravi: ഞാൻ ചായ ഉണ്ടാക്കിയാൽ പോലും അത് ചർച്ചയാണ്, അപ്പോഴാണ് ഡിവോഴ്സ്; ജയം രവി

നടൻ ജയം രവി

Published: 

25 Oct 2024 07:51 AM

നടൻ ജയം രവി മുൻ ഭാര്യ ആരതിയുമായി വേർപിരിയുന്നെന്ന് പ്രഖ്യാപിച്ചത് കോളിവുഡിൽ ഒട്ടാകെ വലിയ ചർച്ചയ്ക്ക് ഇടവെച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ആരതിയെ പിന്തുണച്ചു കൊണ്ടും, ജയം രവിയെ അനുകൂലിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി. തുടർന്ന്, നടനെതിരെ ഒരുപാട് അഭ്യൂഹങ്ങളും ഉയർന്നു. താരത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചു. ഇപ്പോഴിതാ, ഇതിനെല്ലാം മറുപടി നൽകി കൊണ്ട് ജയം രവി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ബ്രദർ’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയം രവി മനസ് തുറന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ കുറിച്ചും താരം സംസാരിച്ചു. ഇത്തരം ഗോസിപ്പുകൾ ഞാൻ കാര്യമാക്കാറില്ലെന്നും, ജോലിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ പറഞ്ഞു.

ALSO READ: ഒരുപാട് ആലോചിച്ചു… ആർത്തിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു; 15 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി

“നമ്മൾ ഒരു പൊതുമാധ്യമത്തിലാണ് ഉള്ളത്. ഞാൻ എന്ത് തന്നെ ചെയ്താലും അത് കൊട്ടിഘോഷിക്കപ്പെടും. അതിപ്പോൾ ഒരു ചായ ഉണ്ടാകുകയാണെങ്കിൽ പോലും. ഇതൊരു മാസ് മീഡിയയാണ്. നമ്മളെല്ലാം താരങ്ങളും. നല്ലതിനാണെങ്കിലും ചീത്തയ്ക്കാണെങ്കിലും, എല്ലാം എടുത്തുകാട്ടപ്പെടും. പക്ഷെ, നമ്മൾക്കത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സാധാരണ ജനങ്ങൾക്ക് സിനിമ കാണുന്നതും താരങ്ങളെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ, ഞാൻ അവരെ വിലയിരുത്താനും പോകാറില്ല.

വൈകാരിക പക്വത ഇല്ലാത്ത ചുരുക്കം ചില ആളുകളാണ് ഇത്തരത്തിൽ അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നത്. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ഒരാളുടെ ശരീരവും മനസും തെളിമയോടെ ഇരിക്കണം. ഓരോ ആളുകളുടെയും അടുത്ത്ചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിച്ചുകൊടുക്കാൻ സാധിക്കില്ല. പക്വത ഉള്ളവർ ഇത്തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കാൻ നിൽക്കില്ല. അതുപോലെ തന്നെ, ചിലർ ഇത്തരം ഗോസിപ്പുകൾ കാര്യമാക്കുകയോ, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുകയോ ചെയ്യില്ല. നമ്മൾ നമ്മളെ സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണം’ എന്നും ജയം രവി ചോദിച്ചു.

അതെ സമയം, കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന വിവരം സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം താൻ ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്നാണ് താരം അറിയിച്ചത്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും നടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ ഇതിനെതിരെ ആരതിയും രംഗത്ത് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ആ പോസ്റ്റ് ഇട്ടതെന്നായിരുന്നു ആരതിയുടെ പ്രതികരണം.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ