AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan Language Row : ‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്; ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല’; കന്നഡ ഭാഷാവിവാദത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍

Kamal Haasan Kannada Controversy:തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം 'തഗ്‌ലൈഫുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Kamal Haasan Language Row : ‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്; ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല’; കന്നഡ ഭാഷാവിവാദത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍
Kamal Haasan Image Credit source: PTI
sarika-kp
Sarika KP | Published: 28 May 2025 19:38 PM

തിരുവനന്തപുരം: തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന നടൻ കമലാഹാസന്റെ പരാമർശം വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമര്‍ശനങ്ങൾക്കുമാണ് വഴിവച്ചത്. ഇപ്പോഴിത വിഷയത്തിൽ വിശദീകരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ‘തഗ്‌ലൈഫുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വളരെ അപൂർവതയുള്ള സംസ്ഥാനമാണ് തമിഴ്നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. താൻ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്നും ഇത് വിശദീകരണം മാത്രമാണെന്നും നടൻ പറഞ്ഞു. കന്നഡയിലെ ജനങ്ങള്‍ ‘തഗ് ലൈഫ്’ എന്ന ചിത്രം ഏറ്റെടുക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:‘കന്നട ഭാഷ ഉത്ഭവിച്ചത് തമിഴിൽ നിന്ന്’; കമൽ ഹാസന്റെ പ്രസ്താവന വിവാദത്തിൽ

ചെന്നൈയിൽ നടന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് താരത്തിന്റെ വിവാദ പരാമർശം. ‘നിങ്ങളുടെ ഭാഷ തമിഴില്‍നിന്ന് പിറന്നതാണ്’, എന്നായിരുന്നു കന്നഡയെ ഉദ്ദേശിച്ച് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയില്‍ കമലിനെതിരെ ഉയർന്നത്. നടന്റെ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. നടനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും രം​ഗത്ത് എത്തിയിരുന്നു. ഭാഷയുടെ ചരിത്രമറിയാത്ത് ആളാണ് കമലാഹാസനെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കന്നഡ ഭാഷയ്‌ക്ക് സുദീര്‍ഘമായ ചരിത്രമുണ്ടെന്നും. പാവം കമലാഹാസന്‍, ഇതേക്കുറിച്ചൊന്നും അറിവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി നേതാവ് അശോക ,കർണാടക ബിജെപി സംസ്ഥാനപ്രസിഡന്‍റ് വിജയേന്ദ്ര എന്നിവരും താരത്തിനെതിരെ രം​ഗത്ത് എത്തിയിരുന്നു.