‘അവനാണ് ആദ്യമായി എന്നെ ആ പേര് വിളിച്ചത്; അവനൊക്കെ ഇപ്പോള്‍ എവിടെയാണെന്തോ എന്തോ?’ സിനിമയില്‍ എത്തുന്നതിന് മുന്‍പേ മുഹമ്മദ് കുട്ടി ‘മമ്മൂട്ടി’ ആയത് ഇങ്ങനെ

Actor Mammootty: മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയര്‍ പഠിക്കാൻ പോയ താൻ മുഹമ്മദ് കുട്ടി എന്ന പേര് മറച്ചുവെച്ചെന്നാണ് പറയുന്നത്.പിന്നീട് ആര് തന്നോട് പേര് ചോദിച്ചാലും 'ഒമര്‍ ഷരീഫ്' എന്നാണ് പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.

അവനാണ് ആദ്യമായി എന്നെ ആ പേര് വിളിച്ചത്; അവനൊക്കെ ഇപ്പോള്‍ എവിടെയാണെന്തോ എന്തോ? സിനിമയില്‍ എത്തുന്നതിന് മുന്‍പേ മുഹമ്മദ് കുട്ടി മമ്മൂട്ടി ആയത് ഇങ്ങനെ

mammootty

Published: 

13 Mar 2025 10:45 AM

ഇന്ന് മിക്കവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുകൊണ്ട് തന്നെ പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകുന്നത്. ഇതിൽ ചിലത് വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ് വീഡിയോയിലെ താരം. മു​​ഹമ്മദ് കുട്ടി എന്ന തന്റെ പേര് സിനിമയില്‍ എത്തുന്നതിന് മുന്‍പേ എങ്ങനെ മമ്മൂട്ടി ആയി എന്നതിനെ കുറിച്ച് താരം പറയുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മുഹമ്മദ് കുട്ടി എന്ന പേര് തനിക്ക് ഒരു പഴഞ്ചൻ പേരായാണ് തോന്നിയിട്ടുള്ളത്. ഒരുപാട് വലിയ പേരാണ്. മുഹമ്മദ് കുട്ടി എന്നത് തന്റെ ഉപ്പൂപ്പയുടെ പേരാണ്. അദ്ദേഹം തനിക്ക് ഓർമ വയ്ക്കുന്നതിനു മുൻപെ മരിച്ചിരുന്നു. അതുകൊണ്ട് തന്നെ അത്രയും പഴക്കമുള്ള പേരാണ് അതെന്നാണ് മമ്മൂട്ടി പറയുന്നത്. മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയര്‍ പഠിക്കാൻ പോയ താൻ മുഹമ്മദ് കുട്ടി എന്ന പേര് മറച്ചുവെച്ചെന്നാണ് പറയുന്നത്.പിന്നീട് ആര് തന്നോട് പേര് ചോദിച്ചാലും ‘ഒമര്‍ ഷരീഫ്’ എന്നാണ് പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.

Also Read:‘എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു’: സിന്ധു കൃഷ്ണ

അങ്ങനെ കുറച്ച് നാൾ കഴിഞ്ഞു പോയെന്നും ഒരിക്കൽ തന്റെ ഐഡന്റിറ്റ് കാര്‍ഡ് കൈയ്യില്‍ നിന്ന് കളഞ്ഞ് പോയി, ഇത് പിന്നീട് സുഹൃത്തിന് വീണ് കിട്ടി. അതിൽ തന്റെ പേര് മുഹമ്മദ് കുട്ടി എന്ന് കണ്ടു. ‘ഇന്റെ പേര് മമ്മൂട്ടീന്നാ’ എന്നവന്‍ കളിയാക്കി ചോദിച്ചു. അങ്ങനെ തന്റെ പേര് പിന്നീട് മമ്മൂട്ടിയായി എന്നാണ് താരം പറയുന്നത്. അന്ന് തന്റെ കള്ളത്തരം പിടിച്ചത് ശശിധരനാണ്, അവനാണ് ആദ്യമായി തന്നെ അങ്ങനെ വിളിച്ചത്. അവനൊക്കെ തനിക്ക് ഇപ്പോൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു. അതിനു ശേഷമാണ് താൻ മമ്മൂട്ടിയായത്.

ആദ്യമൊക്കെ മുഹമ്മദ് കുട്ടി എന്ന വിളിയെക്കാള്‍ അരോചകം ആയിരുന്നു തനിക്ക് മമ്മൂട്ടി എന്ന വിളിക്കുന്നത്. കാരണം കളിയാക്കി വിളിച്ചിരുന്ന പേരാണ്. ഡാ മമ്മൂട്ടി എന്ന വിളി കേള്‍ക്കുമ്പോള്‍ കളിയാക്കല്‍ ഫീലാകും. പക്ഷേ ആ മമ്മൂട്ടിയാണ് പിന്നീട് ഈ മമ്മൂട്ടിയായി മാറിയതെന്നും താരം വീഡിയോയിൽ പറയുന്നു.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം