PS Abu: മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു നിര്യാതനായി
PS Abu passes away: മമ്മൂട്ടിയുടെ ഭാര്യാപിതാവും പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനുമായ പി എസ് അബു (92) നിര്യാതനായി

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു (92) നിര്യാതനായി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് അന്ത്യം. മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ നഫീസ. സുല്‍ഫത്ത്, അസീസ്, റസിയ, സൗജത്ത് എന്നിവര്‍ മക്കളാണ്. മരുമക്കൾ: മമ്മുട്ടി, സലീം, സൈനുദ്ദീൻ, ജമീസ് അസീബ്. ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വേര്‍പാട് ദുഃഖമുണ്ടാക്കുന്നുവെന്നും, വലിയ വാത്സ്യലമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്നും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.
2019ലാണ് അബുവിന്റെ ഭാര്യ നഫീസ നിര്യാതയായത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 78-ാം വയസിലായിരുന്നു അന്ത്യം.