AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maniyanpilla Raju: ‘മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കും; മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കും’: മണിയന്‍പിള്ള രാജു

Mammootty vs Mohanlal Food Habits: മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നയാളാണ് എന്നും മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കുന്നയാളാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

Maniyanpilla Raju: ‘മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കും; മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കും’: മണിയന്‍പിള്ള രാജു
Mohanlal And Mammootty
sarika-kp
Sarika KP | Published: 10 Jun 2025 11:33 AM

നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ നിറസാനിധ്യമാണ് നടൻ മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം, പിന്നീട് മുൻനിരയിൽ എത്തുന്ന കാഴ്ചയാണ് കണ്ടത്. അഭിനയ രം​ഗത്തും നിർമാണ രം​ഗത്തും നിറഞ്ഞ നിന്ന താരം അടുത്തിടെ റിലീസ് ചെയ്ത മോഹൻലാലിന്റെ തുടരും എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ നടന്മാരായ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും മണിയന്‍പിള്ള രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരുടെയും ഭക്ഷണകാര്യത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം, മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നയാളാണ് എന്നും മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കുന്നയാളാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

താൻ മോഹൻലാലിന്റെ വീട്ടിൽ ഇടക്കിടക്ക് പോകാറുണ്ടെന്നും അവിടെ പോകുമ്പോഴൊക്കെ അദ്ദേഹം തനിക്ക് വെറൈറ്റിയായിട്ട് എന്തെങ്കിലുമൊക്കെ പാചകം ചെയ്ത് തരുമെന്നും മണിയൻപിള്ള രാജു പറയുന്നു.പാചകത്തിനോട് ഒരുപാട് ഭ്രമമുള്ളയാളാണ് മോഹൻലാൽ എന്നും പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷെഫിന് ഒരോ നിര്‍ദേശം അദ്ദേഹം കൊടുക്കാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു.

Also Read:’ ഗയ്‌സ്, ചെറിയ ഒരു വിശേഷമുണ്ട്’; സന്തോഷ വാർത്ത പങ്കുവച്ച് കാളിദാസ് ജയറാമിന്റെ ഭാര്യ താരിണി

എന്നാൽ അദ്ദേഹം അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്ത് ശരീരം ശ്രദ്ധിക്കാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ലാലിന്റെ ശരീരപ്രകൃതി അങ്ങനെയാണ്. ലാലിന്റെ കൂടെ ഭക്ഷണം കഴിച്ച് ഇരിക്കുക എന്ന് പറഞ്ഞാല്‍ നല്ല രസമുള്ള അനുഭവമാണെന്നും മണിയൻപിള്ള പറയുന്നു. എന്നാല്‍ മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നയാളാണെന്നും ഓരോ തവണ കഴിക്കുമ്പോഴും അത് തന്റെ ശരീരത്തിന് പറ്റുന്നതാണോ എന്ന് ചിന്തിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും എന്ത് കിട്ടിയാലും കഴിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. സമകാലികം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.