Actor Manikandan Achari: ‘പാദസരം കട്ടത് ഞാനാണന്ന് പറഞ്ഞു; മാഷ് കയ്യിൽ പിച്ചി; ഭക്ഷണമല്ലാതെ ഒന്നും മോഷ്ടിച്ചിട്ടില്ല’

Manikandan Achari About Childhood Experience: സംഭവത്തിൽ അമ്മയെ വിളിപ്പിച്ചു. പിന്നീട് ആ കുട്ടിയ്ക്ക് തന്നെ അത് കിട്ടുകയും ചെയ്തു. പക്ഷെ അമ്മയൊക്കെ ചേര്‍ന്ന് ഇനി അവിടെ പഠിക്കണ്ട എന്ന് തീരുമാനിച്ചുവെന്നാണ് മണികണ്ഠന്‍ പറയുന്നത്.

Actor Manikandan Achari: പാദസരം കട്ടത് ഞാനാണന്ന് പറഞ്ഞു; മാഷ് കയ്യിൽ പിച്ചി; ഭക്ഷണമല്ലാതെ ഒന്നും മോഷ്ടിച്ചിട്ടില്ല

Actor Manikandan Achari

Published: 

30 Nov 2025 16:45 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി പ്രേക്ഷകർക്കിടയിൽ തിളങ്ങിയത്. ചിത്രത്തിൽ ബാലന്‍ ചേട്ടനായി എത്തിയ താരം പിന്നീട് മിഴിലും സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ് സേതുപതി തുടങ്ങിയ പ്രമുഖ താരങ്ങൾ‌ക്കാെപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു.

ഇപ്പോഴിതാ താൻ കുട്ടിക്കാലത്ത് അനുഭവിച്ചതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കള്ളനെന്ന് മുദ്രകുത്തിയതിനെക്കുറിച്ച് മണികണ്ഠന്‍ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഭക്ഷണം മോഷ്ടിക്കുമായിരുന്നുനെന്നും വേറൊന്നും മോഷ്ടിച്ചിട്ടില്ലെന്നുമാണ് നടൻ പറയുന്നത്. ഷെഫ് നളന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നപറച്ചിൽ.

തനിക്ക് മൂന്നോ നാലോ വയസുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു. ഇതിനു ശേഷം അമ്മൂമ്മയുടെയും മറ്റു പല ബന്ധുക്കളുടെയും വീടുകളിലായാണ് അമ്മയും താനും തന്റം സഹോദരങ്ങളും താമസിച്ചത്. നാലാം ക്ലാസ് വരെ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. ചെറുപ്പം മുതൽ തന്നെ ഹൈപ്പർ ആക്ടീവ് ആയ ആളാണ് താൻ എന്നും സ്‌കൂളിൽ എല്ലാവരുമായി അടിയും വഴക്കുമായി നടക്കുമായിരുന്നുവെന്നും നടൻ പറഞ്ഞു. സ്‌കൂളില്‍ പോകുന്നത് തന്നെ രണ്ട് ഡ്രസുമായാണ് എന്നാണ് താരം പറയുന്നത്.

Also Read:‘ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു; അമൃതാനന്ദമയിയുടെ അടുത്ത് ചെന്നു; ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു’

ഇവിടെ വച്ച് ഒരു കുട്ടിയുടെ സ്വര്‍ണ പാദസരം കാണാതെ പോയെന്നും താനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തി എന്നാണ് മണികണ്ഠന്‍ പറയുന്നത്. താൻ ആ മാഷിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നനം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും, വെറുതെ വിഷമിപ്പിക്കണ്ടല്ലോ എന്നാണ് നടൻ പറയുന്നത്. അന്ന് മാഷ് കൈയ്യിൽ പിച്ചി കള്ളനാണെന്നും തന്നെ പുറത്താക്കണമെന്നും അവര്‍ പറഞ്ഞു.

കാരണം തന്റെ ഹിസ്റ്ററി അങ്ങനെയായിരുന്നു. ഒന്നും പഠിക്കില്ല. അടിയും ഇടിയും തന്നെ. ഉച്ചയ്ക്ക് മുമ്പത്തെ ഇന്റര്‍വെല്ലില്‍ സഹപാഠികളുടെ ടിഫിന്‍ ബോക്‌സ് തുറന്ന് ഓംലേറ്റും തൈരുമൊക്കെ കഴിക്കുമായിരുന്നു. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. വേറൊന്നും ആവശ്യമില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നത് ഭക്ഷണമാണ്. സംഭവത്തിൽ അമ്മയെ വിളിപ്പിച്ചു. പിന്നീട് ആ കുട്ടിയ്ക്ക് തന്നെ അത് കിട്ടുകയും ചെയ്തു. പക്ഷെ അമ്മയൊക്കെ ചേര്‍ന്ന് ഇനി അവിടെ പഠിക്കണ്ട എന്ന് തീരുമാനിച്ചുവെന്നാണ് മണികണ്ഠന്‍ പറയുന്നത്.

ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്