Droupadi Murmu: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും; സംസ്ഥാനത്തെത്തുന്നത് ആദ്യമായി, അതീവ സുരക്ഷ
President Droupadi Murmu Manipur Visit: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 86-ാമത് നൂപി ലാൽ ദിനാചരണത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തുന്നത്. ഇതോടൊപ്പം നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പുരിലെത്തും. സംസ്ഥാനത്ത് ആദ്യമായാണ് രാഷ്ട്രപതി എത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പൂരിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 86-ാമത് നൂപി ലാൽ ദിനാചരണത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തുന്നത്. ഇതോടൊപ്പം നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇംഫാലിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന്, പോളോ പ്രദർശന മത്സരം കാണാൻ ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങിലേക്ക് പുറപ്പെടും. വൈകുന്നേരം ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ രാഷ്ട്രപതി മുർമു പങ്കെടുക്കും.
Also Read: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച; വിഷയം വിവരാവകാശ കമ്മീഷണര്‍ നിയമനം
വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനും കൂടിയാണ് ഈ സന്ദർശനം. ഡിസംബർ 12ന് (നാളെ) രാഷ്ട്രപതി ഇംഫാലിലെ നുപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കും. ഇവിടെയെത്തുന്ന രാഷ്ട്രപതി മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കും. പിന്നീട് സേനാപതി ജില്ലയിലെത്തി അവിടെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും മേഖലയ്ക്കായുള്ള വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
മൂന്ന് മാസത്തിനിടെ മണിപ്പൂരിലേക്കുള്ള രണ്ടാമത്തെ ഉന്നതതല സന്ദർശനമാണിത്. സെപ്റ്റംബർ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിച്ചിരുന്നു. കലാപത്തെ തുടർന്ന് മണിപ്പൂർ നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ്.