AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maniyan Pilla Raju: മദ്യപിച്ചിരുന്നില്ല! വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്

Maniyan Pilla Raju: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണിയൻപിള്ള രാജുവിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നു വന്നിരുന്നത്. താരം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി എന്ന രീതിയിലായിരുന്നു ചർച്ചകൾ മുഴുവനും. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും....

Maniyan Pilla Raju: മദ്യപിച്ചിരുന്നില്ല! വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്
Maniya Pilla RajuImage Credit source: Facebook
Ashli C
Ashli C | Edited By: Jenish Thomas | Updated On: 20 Apr 2026 | 10:54 PM

തിരുവനന്തപുരം : വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ആശ്വസം. തിരുവനന്തപുരത്ത് വെച്ച് നടന്ന അപകടത്തിൽ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി. ഇതോടെ അപകടത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചു എന്ന കുറ്റം ഒഴിവാക്കി. പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം സത്യം തെളിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് മണിയൻ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് അപകടം സംഭവിക്കുന്നത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണിയൻപിള്ള രാജുവിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നു വന്നിരുന്നു. താരം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി എന്ന രീതിയിലായിരുന്നു അന്ന് ചർച്ചകൾ മുഴുവനും. തിരുവനന്തപുരത്തെ വഴുതയ്ക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും റോഡിലേക്ക് ഇറങ്ങുകയായിരുന്നു മണിയൻപിള്ള രാജു.

ALSO READ: എന്ത് തട്ടിപ്പ്? എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ? സൈബർ ആക്രമണങ്ങൾക്കെതിരെ പാർവതി കൃഷ്ണ

അപകടം സംഭവിച്ചത് ഇങ്ങനെ

പൊടുന്നനെ ഏതിർ ദിശയിൽ നിന്ന് വന്ന ബൈക്ക് മണിയൻപിള്ള രാജുവിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാക്കൾക്ക് പരിക്കുപറ്റി. തുടർന്ന് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയി.  തുടർന്ന് മറ്റൊരാളെ ഏർപ്പെടുത്തി യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ വാഹനം ഓടിച്ചത് മണിയൻ പിള്ള രാജു ആണെന്നറിഞ്ഞിട്ടും അറസ്റ്റ് വൈകിയതും വലിയ വിവാദങ്ങൾക്ക് കാരണമായി. കൂടാതെ വാഹനം ഇടിച്ചിട്ടും മണിയൻപിള്ള രാജു നിർത്താതെ മുന്നോട്ടു പോയതും വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇതോടെ മണിയൻപിള്ള രാജു അടുത്തദിവസം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി ഹാജരായി.

ഓവർ സ്പീഡ് ഇല്ലായിരുന്നു

എന്നാൽ പിന്നീടുള്ള പരിശോധനയിലാണ് നടൻ മണിയൻപിള്ള രാജുവിന്റെ വാഹനം ഓവർ സ്പീഡിൽ അല്ലായിരുന്നു എന്ന് മനസ്സിലാക്കിയത്. എന്നാൽ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ ഇപ്പോൾ മദ്യപിച്ചിരുന്നില്ല എന്നും വ്യക്തമായി. രക്തസാമ്പിൾ പരിശോധനയിലൂടെ മണിയൻപിള്ള രാജുവിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്താനായില്ല എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

Follow Us