AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manoj K. Jayan: ‘നീയെന്റെ ജീവിതത്തിന്റെ വെളിച്ചം’! ഉർവശിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ

Manoj K Jayan and Asha Celebrate 14th Wedding Anniversary: ഉർവശിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയിതാ തന്റെ രണ്ടാം വിവാഹത്തിന്റെ പതിനാലാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് താരം.

Manoj K. Jayan: ‘നീയെന്റെ ജീവിതത്തിന്റെ വെളിച്ചം’! ഉർവശിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ
Manoj K Jayan
sarika-kp
Sarika KP | Published: 15 Jun 2025 11:45 AM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ മനോജ് കെ ജയൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളും മികച്ച സിനിമകളുമാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ നല്ലൊരു ​ഗായകൻ കൂടിയാണ് നടൻ. ഇതിനിടെയിൽ കഴിഞ്ഞ ദിവസം മുൻഭാര്യയും നടിയുമായ
ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മകൾ കുഞ്ഞാറ്റയുടെ ആദ്യ സിനിമ പ്രഖ്യാപന വേളയിൽ വച്ചായിരുന്നു നടന്റെ വികാരനിർഭരമായ വാക്കുകൾ. ഇന്ത്യ കണ്ട ഏറ്റവും വേഴ്സിറ്റാലിറ്റിയുള്ള നടിയാണ് ഉർവശി, അങ്ങനെയുള്ള ആളിന്റെ അരങ്ങേറ്റ സിനിമയാണ് എന്ന് പറഞ്ഞുകൊണ്ട് മനോജ് കെ ജയൻ ഇമോഷണലാവുകയായിരുന്നു. നടന്റെ വാക്കുകൾ വലിയ രീതിയിൽ ചർച്ചയായി. എന്നാൽ ഇതിനു പിന്നാലെയിതാ തന്റെ രണ്ടാം വിവാഹത്തിന്റെ പതിനാലാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് താരം.

Also Read:ആദ്യ സീനിൽ തന്നെ ഞാൻ വെടിവെച്ച് കൊല്ലും, മോഹൻ ബാബുവിനോടൊപ്പമുള്ള സിനിമ വരട്ടെ: മോഹൻലാൽ

ഈഫൽ ടവറിന് മുന്നിൽ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് താരം ഭാര്യ ആശയ്ക്ക് ആശംസകൾ നേർന്നത്. “ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഈഫൽ ടവറും..നിഷ്പ്രഭം. ദൈവത്തിന് നന്ദി”, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്ത് എത്തിയത്.

 

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

2000-ത്തിലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് എട്ട് വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹ മോചനത്തിന് ശേഷം ഏക മകൾ കുഞ്ഞാറ്റ അച്ഛനൊപ്പം പോയി. 2011 ൽ ആണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്.