Kannappa: ആദ്യ സീനിൽ തന്നെ ഞാൻ വെടിവെച്ച് കൊല്ലും, മോഹൻ ബാബുവിനോടൊപ്പമുള്ള സിനിമ വരട്ടെ: മോഹൻലാൽ
Mohanlal About Mohan Babu: തെലുഗു സിനിമയില്‍ ശ്രദ്ധേയനായ മോഹന്‍ ബാബു അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ സ്വര്‍ഗം നരകം എന്ന സിനിമയിലൂടെയാണ് മോഹന്‍ ബാബു സിനിമ മേഖലയിലേക്ക് എത്തുന്നത്.
മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. സിനിമയുമായി ബന്ധപ്പെട്ട് ഒട്ടറെ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ജൂണ്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കണ്ണപ്പയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ആ വേളയില്‍ നടന്‍ മോഹന്‍ ബാബുവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
തെലുഗു സിനിമയില്‍ ശ്രദ്ധേയനായ മോഹന്‍ ബാബു അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1975 ല്‍ പുറത്തിറങ്ങിയ സ്വര്‍ഗം നരകം എന്ന സിനിമയിലൂടെയാണ് മോഹന്‍ ബാബു സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.
മോഹന്‍ ബാബു പ്രധാന വേഷത്തിലെത്തുന്ന കണ്ണപ്പയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട് എന്നത് ആരാധകെ ആവേശം കൊള്ളിക്കുന്നു. തന്നോട് ഒരു സിനിമ തരുമോ എന്നാണ് മോഹന്‍ ബാബു ചോദിച്ചതെന്നാണ് ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാല്‍ പറയുന്നത്.




560 സിനിമകളില്‍ അഭിനയിച്ച ആളാണ് തന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിക്കുന്നത്. മോഹന്‍ ബാബു നായകനായും താന്‍ വില്ലനായും വരുന്ന ഒരു സിനിമ വരണമെന്ന് ആഗ്രഹമുണ്ടെന്ന് താന്‍ ആന്റണിയോട് പറയുന്നുണ്ട് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
”560 സിനിമകള്‍ ചെയ്ത ആളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിക്കുന്നത്. അതും വില്ലനായിട്ട് അഭിനയിക്കുന്നതിന്. സാര്‍ നായകനായും ഞാന്‍ വില്ലനായും വരുന്ന സിനിമ ഉണ്ടാകട്ടെ. എനിക്ക് അതിനുള്ള ഭാഗ്യമുണ്ടാകട്ടെ.
അടുത്ത് തന്നെ നമുക്ക് ഏതെങ്കിലും സിനിമയില്‍ നായകനായും വില്ലനായും അഭിനയിക്കാന്‍ കഴിയട്ടെ. ആന്റണി അത് നോക്കിക്കോണം. എന്നിട്ട് ആദ്യ സീനില്‍ തന്നെ ഞാന്‍ വെടിവെച്ച് കൊല്ലും,” മോഹന്‍ലാല്‍ പറയുന്നു.