Actor Mohan Raj : നടൻ മോഹൻരാജ് അന്തരിച്ചു

ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു, അന്ത്യം തിരുവനന്തപുരത്തെ വീട്ടിലാണ്

Actor Mohan Raj : നടൻ മോഹൻരാജ് അന്തരിച്ചു

Mohan Raj | Credits: Social Media

Updated On: 

03 Oct 2024 18:06 PM

തിരുവനന്തപുരം:  പ്രേക്ഷകരുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ്. നടൻ മോഹൻരാജ് അന്തരിച്ചു. വ്യാഴാഴ്ച് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. 300-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.  ഏറെ നാളായി അദ്ദേഹത്തിന് അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ചികിത്സയിലായിരുന്നു.മലയാളത്തിൽ മാത്രമല്ല തമിഴ് , തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1988-ൽ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ റോഷാക്കാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഉഷയാണ് ഭാര്യ.  ജെയ്‌ഷ്മ, കാവ്യ എന്നീ രണ്ട് പെൺമക്കളുണ്ട്.  എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് കിരീടത്തിലെ കീരിക്കാടൻ ജോസാണ്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ