AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Home for Rent: മോഹൻലാലിന്റെ വീട്ടിൽ താമസിക്കാം! ഗാർഡനോട് ചേർന്ന് പ്രണവിന്റെ മുറി; ദിവസവാടക ഇങ്ങനെ

Actor Mohanlal’s Ooty Home Available for Rent: ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ വീടും ആരാധകർക്കായി തുറന്നുകൊടുക്കുകയാണ്. താരത്തിന്റെ ഊട്ടിയിലെ ബംഗ്ലാവാണ് ഇത്തരത്തിൽ തുറന്നുകൊടുക്കുന്നത്.

Mohanlal Home for Rent: മോഹൻലാലിന്റെ വീട്ടിൽ താമസിക്കാം! ഗാർഡനോട് ചേർന്ന് പ്രണവിന്റെ മുറി; ദിവസവാടക ഇങ്ങനെ
മോഹൻലാൽ, വില്ലയിലെ മുറി Image Credit source: Facebook
nandha-das
Nandha Das | Published: 18 Jun 2025 12:34 PM

ഒന്നിലേറെ വീടുകൾ ഉണ്ടെങ്കിലും ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പായുന്നതിനിടെ പലപ്പോഴും താരങ്ങൾക്ക് അവരുടെ വീടുകളിൽ തങ്ങാൻ കഴിയാറില്ല. അടുത്തിടെ നടൻ മമ്മൂട്ടി തന്റെ പനമ്പള്ളി നഗറിലെ വീട് ആരാധകർക്കായി തുറന്നു കൊടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വെക്കേഷൻ എക്സ്പിരിയൻസ് ഗ്രൂപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള ഒരു ദിവസ വാടക 75000 രൂപയാണ്.

ഇതിന് പിന്നാലെ ഇപ്പോഴിതാ നടൻ മോഹൻലാലിൻറെ വീടും ആരാധകർക്കായി തുറന്നുകൊടുക്കുകയാണ്. താരത്തിന്റെ ഊട്ടിയിലെ ബംഗ്ലാവാണ് ഇത്തരത്തിൽ തുറന്നുകൊടുക്കുന്നത്. ഇതിൽ മോഹൻലാലിനും, മക്കളായ പ്രണവിനും വിസ്മയയ്ക്കും മുറികൾ ഉണ്ട്. ആകെ മൂന്ന് ബെഡ്റൂമുകൾ ഉള്ള ഈ വില്ലയുടെ ലിവിങ് റൂമിൽ മോഹൻലാലിൻറെ കാരിക്കേച്ചറുകളുമുണ്ട്. ഇതിലൊരു മിനി ബാറും ഉണ്ട്. ഇതിന് ഗൺ ഹൗസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുപാട് വർഷങ്ങൾ ഇത് മോഹൻലാലിന്റേയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വാസസ്ഥലം ആയിരുന്നു.

ഒരേ സമയം മിനിമലും ലൗഡുമാണ് ഇതിന്റെ ഇന്റീരിയർ. എല്ലാ മുറികളിലും വുഡൻ ഫ്ലോറിങ്ങാണ്. ഓരോ മുറിയിലും രണ്ടു ഗസ്റ്റ് വീതം എന്നതാണ് കണക്ക്. വില്ലയിലെ പ്രണവിന്റെ മുറി ഗാർഡനിലേക്ക് തുറന്നിട്ട കണ്ണാടി വാതിലുള്ളതാണ്. നിറയെ പച്ചപ്പുള്ള ഗാർഡൻ ആണിത്. നേരത്തെ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയ്ക്ക് ശേഷം പ്രണവ് ഊട്ടിയിലേക്ക് പോയതായി ‘അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞിരുന്നു. ആ സമയത്ത് പ്രണവ് എവിടെയാണോ താമസിച്ചത് എന്നത് വ്യക്തമല്ല.

ALSO READ: മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി? വൈറലായി ശ്രീലങ്കൻ ടൂറിസത്തിന്റെ പോസ്റ്റ്

വില്ലയുടെ ലിവിങ് റൂമിൽ തീകായാൻ താൽപ്പര്യമുള്ളവർക്കായി ഒരു ഫയർപ്ലെയ്‌സും കൂടിയുണ്ട്. മോഹൻലാലിന്റെ ഷെഫ് തന്നെ ആണ് ഇവിടുത്തെ പാചകം. ഊട്ടിയിൽ നിന്നും 15 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്താം. ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് ഈ വില്ല വാടകയ്ക്ക് നൽകുക. uxunlock.com എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഈ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 37,000 രൂപയാണ് ദിവസ വാടക. മറ്റ് നികുതികൾ കൂടി ഉൾപ്പെടുത്തുമ്പോൾ വാടക തുക ഇനിയും ഉയർന്നേക്കാം.