AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal-Mammootty Movie: മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി? വൈറലായി ശ്രീലങ്കൻ ടൂറിസത്തിന്റെ പോസ്റ്റ്

Mahesh Narayanan’s Mohanlal-Mammootty Film Title Leaked: ഇതുവരെ പേരിടാത്ത ഈ ചിത്രത്തിന്റെ എട്ടാം ഷെഡ്യൂൾ ചിത്രീകരണം അടുത്തിടെ ശ്രീലങ്കയിൽ ആരംഭിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, ശ്രീലങ്കൻ ടൂറിസത്തിന്റെ ഒരു പോസ്റ്റ് കാരണം സിനിമ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

Mohanlal-Mammootty Movie: മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി? വൈറലായി ശ്രീലങ്കൻ ടൂറിസത്തിന്റെ പോസ്റ്റ്
മമ്മൂട്ടിയും മോഹൻലാലുംImage Credit source: Facebook
nandha-das
Nandha Das | Published: 18 Jun 2025 11:42 AM

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇതുവരെ പേരിടാത്ത ഈ ചിത്രത്തിന്റെ എട്ടാം ഷെഡ്യൂൾ ചിത്രീകരണം അടുത്തിടെ ശ്രീലങ്കയിൽ ആരംഭിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, ശ്രീലങ്കൻ ടൂറിസത്തിന്റെ ഒരു പോസ്റ്റ് കാരണം സിനിമ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ എത്തിയ മോഹൻലാലിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ‘ടൂറിസം ശ്രീലങ്ക’ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ‘പേട്രിയറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്ക തിരഞ്ഞെടുത്ത ‘തെന്നിന്ത്യൻ ഇതിഹാസം’ മോഹൻലാൽ, രാജ്യത്തെ ചിത്രീകരണ സൗഹൃദം എന്ന് വിശേഷിപ്പിച്ചതായി പോസ്റ്റിൽ പറയുന്നു. ഇതോടെ, അണിയറ പ്രവർത്തകർ പുറത്തുവിടാതിരുന്ന പേര് ശ്രീലങ്കൻ ടൂറിസം വെളിപ്പെടുത്തിയെന്ന് ആരാധകർ പറയുന്നു. എന്നാൽ, പോസ്റ്റിൽ പരാമർശിക്കുന്ന ചിത്രം മോഹൻലാൽ-മമ്മൂട്ടി-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

ടൂറിസം ശ്രീലങ്ക പങ്കുവെച്ച പോസ്റ്റ്:

അതേസമയം, മോഹൻലാലും, കുഞ്ചാക്കോ ബോബനും, ഫഫദ് ഫാസിലും ദർശന രാജേന്ദ്രനും ഉൾപ്പടെ ഉള്ളവർ നിവയിൽ ഷൂട്ടിംഗ് ആരംഭിച്ച എട്ടാം ഷെഡ്യൂളിന്റെ ഭാഗമാണെന്നാണ് വിവരം. പത്ത് ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ ഉണ്ടാവുക എന്നും റിപോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ പ്രൊഡ്യൂസർ ആന്റോ ജോസഫും, കോ-പ്രൊഡ്യൂസർമാർ സി ആർ സലിം, സുബാഷ് ജോർജ് മാനുവൽ എന്നിവരുമാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്.

ALSO READ: നികുതി വെട്ടിപ്പ്; നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്

ചിത്രത്തിൽ രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ, സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീന ഷിഹാബ്, തുടങ്ങിയവർ അണിനിരക്കുന്നു. കൂടാതെ, ‘മദ്രാസ് കഫെ’, ‘പത്താൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തീയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ ഉണ്ട്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.