Mallika Sukumaran: ഉള്ള വില കളയാതെ നോക്കുക, വീണ്ടും പറയുന്നു…‘ആവതും പെണ്ണാലെ…; അമ്മയെ പരിഹസിച്ച് മല്ലികാ സുകുമാരൻ
Mallika Sukumaran:സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു. അവൾ ജീവിച്ചു കാണിച്ചു. ആദ്യമായി താനാണ് അതിജീവിത എന്ന് പറഞ്ഞ് സ്വന്തം പേരിൽ തന്നെ വിഷമം തുറന്ന് എഴുതി...

Mallika Sukumaran
അമ്മ സംഘടനയെ പരിഹസിച്ച് മല്ലിക സുകുമാരൻ. ചലച്ചിത്ര പ്രതിനിധികൾക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാർട്ടിക്കെതിരെയാണ് നടി മല്ലിക സുകുമാരന്റെ വിമർശനം. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നു എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. നിങ്ങളുടെ ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഒരു വിലയും ഇല്ലേ എന്നും മല്ലിക ചോദിച്ചു. നീതിന്യായ വ്യവസ്ഥയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു. അവൾ ജീവിച്ചു കാണിച്ചു. ആദ്യമായി താനാണ് അതിജീവിത എന്ന് പറഞ്ഞ് സ്വന്തം പേരിൽ തന്നെ വിഷമം തുറന്ന് എഴുതി.
എന്നിട്ടും തങ്ങൾ തങ്ങളുടെ സഹപ്രവർത്തക വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത് എന്നും മല്ലിക ചോദിച്ചു. ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഈ സംഘടനയിലെ സ്ത്രീകൾക്കിടയിൽ ഒരു വിലയുമില്ല എന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. അമ്മയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ചലച്ചിത്ര മേള പ്രതിനിധികൾക്ക് പാർട്ടി കൊടുക്കുന്നതാണോ സംഘടനയുടെ ചാരിറ്റി? ഇതിനായി മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചു എന്നാണ് വാർത്ത. എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്നാൽ അത് ഇന്ന് തന്നെ വേണമായിരുന്നോ എന്നും മല്ലിക ചോദിച്ചു.
ഇതേക്കുറിച്ച് അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്. കാര്യങ്ങൾ പറയുന്നവരെ അകറ്റിനിർത്തി ഉള്ള വില കളയാതെ നോക്കണമെന്നും കാലം മാറി കഥ മാറി ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു. വീണ്ടും പറയുന്നു, ‘ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ’ എന്നായിരുന്നു മല്ലിക സുകുമാരന്റെ വിമർശിച്ചു കൊണ്ടുള്ള വാക്കുകൾ.