Ravi Mohan: ‘ജീവിതത്തിൽ ആദ്യമായി ഇപ്പോൾ വാടകവീട്ടിൽ കഴിയേണ്ടി വന്നിരിക്കുന്നു’; രവി മോഹൻ

Ravi Mohan Currently Living in a Rented House: ജനനം മുതൽ താൻ സ്വന്തം വീട്ടിൽ മാത്രമാണ് താമസിച്ചട്ടുള്ളത്, എന്നാൽ ഇപ്പോൾ ആദ്യമായി വാടക വീട്ടിൽ താമസിക്കുകയാണ് എന്നാണ് രവി മോഹൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ സിനിമയിലെ പല രംഗങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതാണെന്നും നടൻ പറഞ്ഞു.

Ravi Mohan: ജീവിതത്തിൽ ആദ്യമായി ഇപ്പോൾ വാടകവീട്ടിൽ കഴിയേണ്ടി വന്നിരിക്കുന്നു; രവി മോഹൻ

രവി മോഹൻ

Updated On: 

27 Jun 2025 08:20 AM

കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് നടൻ രവി മോഹൻ. ജയം രവിയിൽ നിന്ന് രവി മോഹൻ എന്ന പേരുമാറ്റവും, ഭാര്യയുമായുള്ള വേർപിരിയലും, ഗായിക കെനീഷയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമെല്ലാം കാരണം താരം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, താൻ നിലവിൽ വാടകവീട്ടിലാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രവി മോഹൻ. ‘3ബിഎച്ച്കെ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

ജനനം മുതൽ താൻ സ്വന്തം വീട്ടിൽ മാത്രമാണ് താമസിച്ചട്ടുള്ളത്, എന്നാൽ ഇപ്പോൾ ആദ്യമായി വാടക വീട്ടിൽ താമസിക്കുകയാണ് എന്നാണ് രവി മോഹൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ സിനിമയിലെ പല രംഗങ്ങളും തന്നോട് ചേർന്ന് നിൽക്കുന്നതാണെന്നും നടൻ പറഞ്ഞു. സിനിമ കണ്ടപ്പോൾ സ്വന്തം ജീവിതത്തിലേക്ക് തിരഞ്ഞു നോക്കുന്ന പോലെയാണ് തോന്നിയതെന്നും രവി മോഹൻ കൂട്ടിച്ചേർത്തു

“ഞാൻ ഒരിക്കലും വാടക വീട്ടിൽ താമസിച്ചിട്ടില്ല. ജനിച്ചത് മുതൽ ഞാൻ എന്റെ സ്വന്തം വീട്ടിലാണ് താമസിച്ചത്. എന്നാൽ, ഇപ്പോൾ ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങൾ എനിക്ക് റിലേറ്റിബിളായി തോന്നി. എന്റെ ജീവിത്തിൽ ഒരു പ്രചോദനമാകാനും, ജീവിതം തിരിച്ചുപിടിക്കാനും ഈ ചിത്രം എന്നെ സഹായിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോൾ എനിക്ക് എന്റെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് പോലെയാണ് തോന്നിയത്” രവി മോഹൻ പറഞ്ഞു.

ഓഡിയോ ലോഞ്ചിൽ രവി മോഹൻ:

അതേസമയം, ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ‘3 ബിഎച്ച്‌കെ’യിൽ നായക വേഷത്തിൽ എത്തുന്നത് സിദ്ധാർഥ് ആണ്. കൂടാതെ, ശരത് കുമാർ, ദേവയാനി, മീഥ രഘുനാഥ്, ചെെത്ര, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനേഷ് കൃഷ്ണൻ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഗണേശ് ശിവയാണ്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാംനാഥാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ