Sreenath Bhasi Hit and Run: വാഹനമിടിച്ച ശേഷം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

Sreenath Bhasi Got Arrested in a Hit and Run Case: വാഹനം ഇടിച്ച ശേഷം നിർത്താതെ പോയെന്ന എറണാക്കുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്.

Sreenath Bhasi Hit and Run: വാഹനമിടിച്ച ശേഷം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

നടൻ ശ്രീനാഥ് ഭാസി (Image Credits: Sreenath Bhasi Facebook)

Updated On: 

14 Oct 2024 | 09:12 PM

കൊച്ചി: ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിർത്താതെ പോയെന്ന എറണാക്കുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തിൽ നടനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപകടം നടന്നത്. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. നടപടി ക്രമങ്ങളുടെ ഭാഗമായാണ് വിളിച്ച് വരുത്തിയതും, അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, അടുത്തിടെയാണ് കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെതിരായ ലഹരി കേസിൽ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശിനെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് തെളിവുകളുടെ അഭാവത്തിൽ ക്ലീൻ ചിറ്റ് നൽകി.

ALSO READ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടൻ ബൈജുവിനെതിരെ കേസ്

ബോൾ​ഗാട്ടി പാലസിൽ വെച്ച് നടന്ന അലൻ വാക്കറുടെ ഡിജെ ഷോയിൽ ലഹരി വസ്തുകൾ വിൽക്കാൻ ലക്ഷ്യമിട്ട് മുറിയെടുത്തെന്ന് ആരോപിച്ചാണ് ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെ 20 പേർ എത്തിയിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ശ്രീനാഥ് ഭാസിയെയും, പ്രയാഗ മാർട്ടിനെയും പോലീസ് ചോദ്യം ചെയ്ത ശേഷം ക്ലീൻ ചിറ്റ് നൽകി വിട്ടയക്കുകയായിരുന്നു.

അതേസമയം, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് നടൻ ബൈജു സന്തോഷിനെതിരെയും തിങ്കളാഴ്ച പോലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ച് ഇരുചക്രയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചെന്നാണ് പരാതി. മ്യൂസിയം പോലീസാണ് നടനെതിരെ കേസെടുത്തത്. അമിത വേ​ഗതയിലാണ് നടൻ വാഹനമോടിച്ചതെന്നാണ് വിവരം. പിന്നീട് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയച്ചു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്