Jagadish: ‘ആ കഥാപാത്രത്തിന് എന്റെ ജീവിതവുമായി ചെറിയ സാമ്യമുണ്ട്’; ജഗദീഷ്
Jagadish about Mayinkutty: 1991ൽ സിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ, പുറത്തിറങ്ങയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ. എൻ.എൻ പിള്ളി, മുകേഷ്, ജഗദീഷ്, സിദ്ദീഖ്, ഇന്നസെന്റ്, ഫിലോമിന, കെപിസിസി ലളിത, കനക തുടങ്ങിയ നിരവധി താരങ്ങൾ അണി നിരന്ന ചിത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മലയാള സിനിമാ പ്രേമികളുടെ ഇഷ്ടപ്പെട്ട താരമാണ് ജഗദീഷ്. നായകനായും സ്വഭാവനടനായും ഹാസ്യതാരമയായെല്ലാം ഇന്നും മലയാള സിനിമയിൽ അദ്ദേഹം സജീവമായി നിൽക്കുന്നു.
1991ൽ സിദ്ദിഖ് ലാൽ കൂട്ട്ക്കെട്ടിൽ, പുറത്തിറങ്ങയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ. എൻ.എൻ പിള്ളി, മുകേഷ്, ജഗദീഷ്, സിദ്ദീഖ്, ഇന്നസെന്റ്, ഫിലോമിന, കെപിസിസി ലളിത, കനക തുടങ്ങിയ നിരവധി താരങ്ങൾ അണി നിരന്ന ചിത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിൽ മായിൻകുട്ടി എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ, ഗോഡ് ഫാദർ ചിത്രത്തെ കുറിച്ചും മായിൻകുട്ടി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. മായിൻകുട്ടി എന്ന കഥാപാത്രത്തിന് തന്റെ ജീവിതവുമായി ചെറിയ സാമ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഗോഡ്ഫാദറിലെ മായിൻകുട്ടി എന്ന കഥാപാത്രത്തിന് എന്റെ ജീവിതവുമായി ചെറിയ സാമ്യമുണ്ട്. കാരണം മായിൻകുട്ടി സിനിമയിൽ കാണിക്കുന്നത് പോലെ പിരിവെടുക്കുന്ന സംഭവം എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്.
എന്നെ എസ്കഷന് കൊണ്ടുപോകാൻ വേണ്ടി ബാക്കിയുള്ള കുട്ടികളൊക്കെ പിരിവെടുത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ സിദ്ധിഖിനോടും ലാലിനോടും പറയുകയും ചെയ്തു. നമ്മൾ ചെയ്യുന്ന ഓരോ കഥാപാത്രവും നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും ഷെയ്ഡ് ഉണ്ടാകും’, ജഗദീഷ് പറയുന്നു.