Vinayakan: ‘മൂന്ന് ദിവസത്തെ കെട്ടിറങ്ങിയോ? ഉച്ചക്ക് ശേഷം അക്ഷരം മാറ്റി പറയരുത്’! ക്ഷമ ചോദിച്ച വിനായകന്റെ പോസ്റ്റിനു താഴെ കമന്റ് പ്രളയം!

Actor Vinayakan’s Apology Post Goes Viral: മൂന്ന് ദിവസത്തെ കെട്ടറങ്ങിയോ എന്നാണ് പലരും ചോദിക്കുന്നത്. ഉച്ചക്ക് ശേഷം അക്ഷരം മാറ്റി പറയരുതെന്നും പലരും പോസ്റ്റിനു താഴെ കമന്റായി ഇടുന്നു.

Vinayakan: മൂന്ന് ദിവസത്തെ കെട്ടിറങ്ങിയോ? ഉച്ചക്ക് ശേഷം അക്ഷരം മാറ്റി പറയരുത്! ക്ഷമ ചോദിച്ച വിനായകന്റെ പോസ്റ്റിനു താഴെ കമന്റ് പ്രളയം!

Vinayakan

Updated On: 

08 Aug 2025 12:44 PM

കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ സംവിധായകൻ അടൂർ​ഗോപാലകൃഷ്ണനും ​ഗായകൻ കെജെ യേശുദാസിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത അധിക്ഷേപം ചൊരിഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഇപ്പോഴിതാ ഇതിനു പിന്നാലെ വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മറ്റൊരു പോസ്റ്റാണ് ചർച്ചയാകുന്നത്. സോറി എന്ന് പറഞ്ഞാണ് നടന്റെ പുതിയ പോസ്റ്റ്.

ഇത് ആദ്യമായി അല്ല ഒരു തെറ്റ് ചെയ്ത് നടൻ ക്ഷമ ചോ​ദിച്ച് രം​ഗത്ത് എത്തുന്നത്. പലപ്പോഴായി പുതിയ വിവാദങ്ങളും കേസും വരുന്നതോടെ ക്ഷമ ചോദിച്ച് രം​ഗത്ത് എത്താറാണ് പതിവ്. എന്നാൽ ഇത് വീണ്ടും ആവർത്തിക്കാറാണ്. പുതിയ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചിലർ നടന്റെ ക്ഷമാപണത്തെ അം​ഗീകരിച്ചപ്പോൾ മറ്റ് പലരും നടന്റെ ഈ സ്വഭാവത്തെ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്യുന്നത്. മൂന്ന് ദിവസത്തെ കെട്ടറങ്ങിയോ എന്നാണ് പലരും ചോദിക്കുന്നത്. ഉച്ചക്ക് ശേഷം അക്ഷരം മാറ്റി പറയരുതെന്നും പലരും പോസ്റ്റിനു താഴെ കമന്റായി ഇടുന്നു.

Also Read:‘ജീൻസോ, ലെഗിൻസോ ഇടുന്നത് അസഭ്യമാക്കിയ യേശുദാസ്, അസഭ്യനോട്ടം നോക്കിയ അടൂർ?’

കഴിഞ്ഞ ദിവസമാണ് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ യേശുദാസിനുമെതിരെ വിനായകൻ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നും സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യുമെന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ