Vishak Nair : വധഭീഷണി വരുന്നു, എമർജൻസിയിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രമല്ല

Emergency Movie Controversy : എംപിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട്‌ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5-നായിരിക്കും തീയ്യേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം നിരവധി വിവാദങ്ങൾക്കും ചിത്രം തുടക്കമിട്ടിട്ടുണ്ട്.

Vishak Nair : വധഭീഷണി വരുന്നു, എമർജൻസിയിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രമല്ല

Actor Vishak Nair | Social Media

Published: 

30 Aug 2024 12:57 PM

കൊച്ചി: പുതിയ  ചിത്രം എമർജൻസിൽ അഭിനയിച്ചതിന് തനിക്ക് വധ ഭീഷണികൾ വന്നു കൊണ്ടിരിക്കുന്നതായി നടൻ വിശാഖ് നായർ.  കുറച്ച് ദിവസങ്ങളായി ഇത് തുടരുകയാണെന്നും ചിത്രത്തിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് താനെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വിശാഖ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ ചെയ്യുന്ന കഥാപാത്രം ഭിന്ദ്രൻവാലയുടെ അല്ല അത് സഞ്ജയ് ഗാന്ധിയുടെ ആണെന്നും താരം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന അഭിമുഖങ്ങളുടെ കോപ്പികളും സ്ക്രീൻ ഷോട്ടുകളും താരം പങ്ക് വെച്ചിട്ടുണ്ട്.

എംപിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട്‌ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5-നായിരിക്കും തീയ്യേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം നിരവധി വിവാദങ്ങൾക്കും ചിത്രം തുടക്കമിട്ടിട്ടുണ്ട്.  സിഖുകാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ചൊവ്വാഴ്ച സിനിമയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

സിഖ് മതവികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ രംഗങ്ങൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 14 ന് റിലീസ് ചെയ്ത ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനും സമൂഹത്തിൽ നിന്ന് മാപ്പ് ചോദിക്കാനും എസ്‌ജിപിസി അയച്ച നോട്ടീസിൽ, റആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അടിയന്തിരാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്