Actress Anna Rajan: ‘ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല’; വ്യാജ വിഡിയോയ്ക്കെതിരെ നടി അന്ന രാജൻ
Actress Anna Rajan Responds to Fake Video: തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെയാണ് താരം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്.

Anna Rajan
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അന്ന രാജൻ. ‘ലിച്ചി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം ഉദ്ഘാടന വേദികളിൽ നിറസാനിധ്യമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നിരന്തരം നടിക്ക് നേരിടേണ്ടി വരാറുള്ളത്. താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളും മോശം കമന്റുകളാണ് മിക്കപ്പോഴും കമന്റ് ബോക്സുകളിൽ നിറയാറുള്ളത്. ഈ കമൻ്റുകൾ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വ്യാജ വീഡിയോക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. അന്ന രാജൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരെയാണ് നടി രംഗത്ത് എത്തിയത്. തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെയാണ് താരം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്. ഒരു ഉദ്ഘാടന വേദിയിൽ വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച് എത്തിയ അന്ന രാജന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, അതേ വീഡിയോ എഡിറ്റ് ചെയ്ത് തന്റെ ശരീരം വളരെയധികം വികലമാക്കി ചിത്രീകരിച്ചാണ് പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
Also Read:‘വളരെക്കാലം ഞാൻ സ്ത്രീ ആയിട്ടാണ് ഇന്ത്യക്ക് പുറത്ത് ജീവിച്ചത്, ഒരാൾ അത് കണ്ടുപിടിച്ചു’; മോഹൻലാൽ
Anna Rajan Lichi Instagram Story
ഇത്രയ്ക്ക് വേണ്ടായിരുന്നുവെന്നും ഒറിജിനൽ വീഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ലെന്നും പറഞ്ഞാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‘‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് താൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും താരം കുറിച്ച്. എഡിറ്റ് ചെയ്ത വീഡിയോയുടെ സ്ക്രീൻഷോട്ടം ഇതിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.‘ഇതാണ് യഥാർഥ ഞാൻ’ എന്ന തലക്കെട്ടോടെ തന്റെ മറ്റൊരു റീൽ വീഡിയോയും അന്ന രാജൻ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.