Anusree: ‘വീട്ടിൽപോയി നിരങ്ങ്, ഇതൊന്നും ഇവിടെ പറ്റില്ല’; ഉത്സവത്തിനിടെ കയ്യടിച്ച പെൺകുട്ടികളോട് ഗുണ്ടായിസം; മറുപടിയുമായി അനുശ്രീ
Anusree Reacts to Hooliganism: മാർച്ച് നാലിനു നടന്ന സംഭവത്തിന്റെ വീഡിയോ ആ മാസം ഒൻപതിനാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ അനുശ്രീയുടെ കമന്റ് വന്നതു കഴിഞ്ഞ ദിവസമായിരുന്നു.
ഉത്സവ ആഘോഷത്തിനിടെ ഗുണ്ടായിസം കാണിച്ചവർക്കെതിരെ പ്രതികരിച്ച് നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിനിടെ നടന്ന ഗാനമേളയ്ക്ക് പെൺകുട്ടികൾ കയ്യടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്യുന്ന ആളുകളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരു പെൺകുട്ടി പങ്കുവച്ച വീഡിയോയിൽ പെൺകുട്ടികൾ ഗാനമേള ആസ്വദിക്കുന്നതിനിടെ കുറച്ച് പുരുഷന്മാർ വന്ന് മോശമായ രീതിയിൽ സംസാരിക്കുന്നത് കാണാം.
‘ഇതൊന്നും ഇവിടെ നടക്കില്ല, ‘വീട്ടിൽപോയി നിരങ്ങ്, ’എന്ന് മോശമായി സംസാരിക്കുന്ന ആളുകളെ വിഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിന് താഴെയാണ് നടി അനുശ്രീയും കമന്റുമായി എത്തിയത്. ‘പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി’ എന്നായിരുന്നു അനുശ്രീയുടെ കമന്റ്. മാർച്ച് നാലിനു നടന്ന സംഭവത്തിന്റെ വീഡിയോ ആ മാസം ഒൻപതിനാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ അനുശ്രീയുടെ കമന്റ് വന്നതു കഴിഞ്ഞ ദിവസമായിരുന്നു.
View this post on Instagram
Also Read:‘വിൻ സി എന്നുപറഞ്ഞ് മെസ്സേജ് അയച്ചത് മമ്മൂക്കയല്ല; ഞാൻ അയച്ചത് മറ്റൊരാൾക്ക്’: വിൻ സി
‘‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടിൽ മാർച്ച് 4നു നടന്ന സംഭവം ആണ്. മാന്യമായാ രീതിയിയിൽ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും “വീട്ടിൽ പോയി നിരങ്ങാനും” ആണു പറഞ്ഞത്. സ്പോട്ടിൽ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ടു അവരെ അവിടന്ന് മാറ്റുകയും ചെയ്തു. നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താൽ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വീഡിയോ അന്ന് എനിക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല ,എന്റെ യൂട്യൂബ് ചാനലിൽ ആണ് ഞാൻ അപ്‌ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വിഡിയോ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.’’–എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പെൺകുട്ടി കുറിച്ചിരിക്കുന്നത്.
അതേസമയം സ്വന്തം നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ കൃത്യമായി പങ്കെടുക്കുന്ന താരമാണ് അനുശ്രീ. വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിൽ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.