AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vincy Aloshious: ‘വിൻ സി എന്നുപറഞ്ഞ് മെസ്സേജ് അയച്ചത് മമ്മൂക്കയല്ല; ഞാൻ അയച്ചത് മറ്റൊരാൾക്ക്’: വിൻ സി

Actress Vincy Aloshious: ഫിലിം ഫെയർ അവാർഡ് വേദിയിൽ മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ മെസേജ് അയച്ച കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നാണ് പറഞ്ഞതെന്നു വിൻ സി പറയുന്നു.

Vincy Aloshious: ‘വിൻ സി എന്നുപറഞ്ഞ് മെസ്സേജ് അയച്ചത് മമ്മൂക്കയല്ല; ഞാൻ അയച്ചത് മറ്റൊരാൾക്ക്’: വിൻ സി
Vincy Aloshious
sarika-kp
Sarika KP | Published: 26 May 2025 14:09 PM

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി വിൻ സി ആലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിനു പിന്നാലെ നടി തന്റെ പേര് വിൻ സി അലോഷ്യസ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. പേര് ഇങ്ങനെ മാറ്റിയതിനു പിന്നിൽ താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി ആണെന്നാണ് അന്ന് വിൻ സി പറഞ്ഞത്. മമ്മൂട്ടി വിൻ സി എന്ന് പറഞ്ഞ് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി എന്നതിൽ നിന്ന് ‘വിൻ സി’ എന്ന് ഔദ്യോഗികമായി മാറ്റുകയാണെന്നും താരം പറഞ്ഞിരുന്നു.

എന്നാലിപ്പോൾ പേര് വിൻ സി എന്ന് ഔദ്യോ​ഗികമായി മാറ്റിയതിനു പിന്നിൽ മമ്മൂട്ടിയല്ലെന്നാണ് താരം പറയുന്നത്. മ്മമൂട്ടി എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ ആണ് അങ്ങനെയൊരു മെസ്സേജ് അയച്ചതെന്നാണ് നടി പറയുന്നത്. ഫിലിം ഫെയർ അവാർഡ് വേദിയിൽ മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ മെസേജ് അയച്ച കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നാണ് പറഞ്ഞതെന്നു വിൻ സി പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് പറ്റിയ അമളി നടി വിൻ സി. അലോഷ്യസ് തുറന്നുപറഞ്ഞത്.

തനിക്ക് അറിയുന്ന ഒരാൾ മമ്മൂക്കയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നിരുന്നു. ആ നമ്പറിലേക്ക് വിളിച്ചിട്ടി കിട്ടിയിരുന്നില്ല, അതിനു ശേഷം താൻ മെസ്സേജ് അയച്ചുവെന്നുമാണ് നടി പറയുന്നത്. ഇതിനു മറുപടിയായി വിൻ സി എന്നാണ് വന്നത്. താൻ ഒരുപാട് ആരാധിക്കുന്ന, ഒപ്പം അഭിനയിക്കണമെന്ന് അത്രയും ആഗ്രഹമുള്ള നടൻ തന്നെ അങ്ങനെ വിളിക്കുമ്പോൾ എന്തുകൊണ്ട് തന്റെ പേര് മാറ്റിക്കൂടാ എന്ന് താൻ വിചാരിച്ചുവെന്നാണ് നടി പറയുന്നത്. തനിക്ക് തന്നെ അങ്ങനെ വിളിച്ച് കേൾക്കാനാണ് താൽപര്യമെന്നും അങ്ങനെയാണ് പേരു മാറ്റിയത് എന്നാണ് നടി പറയുന്നത്.

Also Read:‘ഇഷ്ടം തോന്നിയ ഒരാൾ ഡോക്ടർ സണ്ണിയാണ്, എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം’; മോഹൻലാൽ

തനിക്കും തന്റെ പേര് അങ്ങനെ എഴുതുന്നത് ഇഷ്ടമായിരുന്നുവെന്നും പലരും വിൻ കഴിഞ്ഞു സി എഴുതുമ്പോൾ അതിൽ ഒരു പ്രത്യേകതയുണ്ടല്ലോ എന്നാണ് നടി പറയുന്നത്. എവിടെയും തോറ്റു പോകാതെ നിലനിൽക്കുക എന്നാണ് അതിന്റെ അർഥം. ഏതു മേഖലയായാലും അതിൽ നല്ലനിലയിൽ എത്തണം എന്ന് ഒരു നിശ്ചയദാർഢ്യം ഉണ്ട്. അതുകൊണ്ട് പേര് വിൻസിയിൽ നിന്ന് ‘വിൻ സി’യിലേക്ക് മാറ്റാൻ തനിക്കും താല്പര്യമായിരുന്നുവെന്നും നടി പറയുന്നു.

ഇത് കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷം ഫിലിം ഫെയർ അവാർഡിന്റ സമയത്ത് മമ്മൂക്കയെ താൻ നേരിട്ട് കണ്ടുവെന്നും അപ്പോൾ മെസേജ് അയച്ച് കാര്യം പറഞ്ഞുവെന്നുമാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹത്തിന് അതിനെ അറിയില്ലായിരുന്നു. വിൻ സി എന്ന് തന്നെ വിളിച്ചത് മമ്മൂക്കയല്ലേ എന്ന് താൻ ചോദിച്ചപ്പോൾ അല്ലെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് താരം പറയുന്നത്. ഇതോടെ താൻ ഇത്രയും നാൾ മെസേജ് അയച്ചത് മമ്മൂക്കയ്ക്കല്ല എന്ന് തനിക്ക് മനസിലായി. എന്നാൽ റിപ്ലെ തന്നത് ആരെന്ന് താൻ കണ്ടുപിടിച്ചുമില്ലെന്നും താരം പറയുന്നു.