Archana Kavi: ‘വിവാഹം,ഡിവോഴ്‌സ്, ഡിപ്രഷന്‍; റിക്കവറായി വരാൻ പത്ത് വര്‍ഷം വേണ്ടിവന്നു’; മനസ് തുറന്ന് അര്‍ച്ചന കവി

Actress Archana Kavi : ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി തിരിച്ചെത്തിയിരിക്കുന്നത്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം വരവ് അര്‍ച്ചന ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

Archana Kavi: വിവാഹം,ഡിവോഴ്‌സ്, ഡിപ്രഷന്‍; റിക്കവറായി വരാൻ പത്ത് വര്‍ഷം വേണ്ടിവന്നു; മനസ് തുറന്ന് അര്‍ച്ചന കവി

Archana Kavi

Published: 

03 Jan 2025 | 09:38 AM

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി അര്‍ച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രം നീലത്താമരയിലൂടെയാണ് നടി മലയാളികൾക്ക് മുന്നിൽ എത്തുന്നത്. പിന്നീട് നിരവധി ഹിറ്റാണ് താരം സമ്മാനിച്ചത്. എന്നാൽ പിന്നീട് ഇതിൽ നിന്നൊക്കെ ഒരു ഇടവേള എടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയിൽ ടെലിവിഷനിലും വെബ് സീരീസുകളും താരം പ്രത്യക്ഷപ്പെട്ടെങ്കിലും തിരിച്ച് സിനിമയിലേക്ക് എത്താൻ പത്ത് വര്‍ഷം വേണ്ടിവന്നു.

ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി തിരിച്ചെത്തിയിരിക്കുന്നത്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം വരവ് അര്‍ച്ചന ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിത എവിടെയായിരുന്നു പത്ത് വർഷം എന്നതിനെകുറിച്ച് മനസ്സ് തുറക്കുകയാണ് താരം. റിലീസിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സാസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

Also Read: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്

പത്ത് വർഷം എവിടെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു തന്നെ ആരും വിളിച്ചില്ല എന്നാണ് താരം പറയുന്നത്. ഇതിനിടെയിൽ തന്റെ വിവാഹം നടന്നുവെന്നും പിന്നെ ഡിവോഴ്‌സ് ആയെന്നും ഇതിനു പിന്നാലെ ഡിപ്രഷന്‍ വന്നുവെന്നും താരം പറയുന്നു. ഇതിൽ നിന്നൊക്കെ റിക്കവറായി. ഇപ്പോൾ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ? എന്നായിരുന്നു അതിനുള്ള അര്‍ച്ചന കവിയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

അതേസമയം ഐഡന്റിറ്റിയിലേക്കുള്ള വരവിനെ കുറിച്ചും താരം പറയുന്നുണ്ട്. ചിത്രത്തിന്റെ കഥ തന്നെയാണ് താൻ സിനിമയിലേക്ക് വരാനുള്ള കാരണം എന്നാണ് താരം പറയുന്നത്. ചിത്രത്തിൽ ചെറിയൊരു കഥാപാത്രം മാത്രമേ ചെയ്തിട്ടുള്ളുവെന്നും പക്ഷേ ആദ്യം തിരക്കഥ മുഴുവൻ അഖിൽ വായിച്ച് കേള്‍പ്പിച്ചിരുന്നുവെന്നും അര്‍ച്ചന പറയുന്നു. ഐഡന്റിറ്റിയാണ് തന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും അർച്ചന കൂട്ടിച്ചേർക്കുന്നു. അനസ് ഖാനും അഖില്‍ പോളും നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കായിരിക്കും. അവരുടെ കഠിനാധ്വാനം താൻ കണ്ടിട്ടുണ്ടെന്നും അർച്ചന പറയുന്നു. തന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ താന്‍ നന്ദി പറയുകയാണ് അവരോടെന്നും അർച്ചന പറയുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ