5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Director Hariharan: ‘പരിണയത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം, അഡ്ജസ്റ്റ്‌മെന്റിന് തയാറാകണം’; സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി

Parinayam Movie: അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തതിന്റെ പേരില്‍ ഒരുപാട് മലയാള സിനിമകളില്‍ അവസരം നഷ്ടപ്പെട്ടു. നാല് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് മലയാള സിനിമയിലാണെന്നും അവര്‍ പറയുന്നു.

Director Hariharan: ‘പരിണയത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം, അഡ്ജസ്റ്റ്‌മെന്റിന് തയാറാകണം’; സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി
Director Hariharan (Facebook Image)
Follow Us
shiji-mk
SHIJI M K | Published: 01 Sep 2024 08:02 AM

ചെന്നൈ: സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി. ഹരിഹരന്‍ അഡ്ജസ്റ്റമെന്റിന് തയാറാണോയെന്ന് ചോദിച്ചതായി നടി വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ചോദിച്ചതെന്നും വഴങ്ങാന്‍ തയാറാല്ലെന്ന് പറഞ്ഞതോടെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി പറഞ്ഞു. തന്നെ കൂടാതെ സുഹൃത്തിന് പറഞ്ഞുവെച്ചിരുന്ന വേഷവും ഹരിഹരന്‍ ഇല്ലാതാക്കിയെന്നും അവര്‍ പറയുന്നു. മനോരമ ന്യൂസിനോടാണ് നടിയുടെ പ്രതികരണം.

പരിണയം എന്ന ചിത്രത്തിലേക്ക് തന്റെ സുഹൃത്തിന് നടനായി വേഷം നല്‍കിയിരുന്നു. അയാളോട് നായികയായി അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞപ്പോഴാണ് തന്റെ പേര് നിര്‍ദേശിച്ചത്. അങ്ങനെ സുഹൃത്ത് പറഞ്ഞതനുസരിച്ച് സംവിധായകനെ നേരിട്ട് പോയികണ്ടു. ആ സമയത്ത് വളരെ നല്ല രീതിയിലാണ് അയാള്‍ പെരുമാറിയത്. എന്നാല്‍ പിന്നീട് തന്റെ സുഹൃത്തിനോട് നേരിട്ടും അല്ലാതെ ഫോണില്‍ വിളിച്ചും താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാകുമോയെന്ന് ചോദിക്കാന്‍ പറഞ്ഞു. തയാറല്ലെന്ന് പറഞ്ഞതോടെ ആ സിനിമയില്‍ നിന്നും തന്നെയും സുഹൃത്തിനെയും ഹരിഹരന്‍ ഒഴിവാക്കിയെന്ന് നടി പറയുന്നു.

Also Read: Jayasurya: ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി നടൻ ജയസൂര്യ

അഡ്ജസ്റ്റ്‌മെന്റിന് തയാറാകാത്തതിന്റെ പേരില്‍ ഒരുപാട് മലയാള സിനിമകളില്‍ അവസരം നഷ്ടപ്പെട്ടു. നാല് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളത് മലയാള സിനിമയിലാണെന്നും അവര്‍ പറയുന്നു. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി.

1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചുമക്കളും എന്ന സിനിമയ്ക്കിടെയാണ് സംഭവം. തനിക്ക് നേരെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായി. ലൊക്കേഷനില്‍ നിന്ന് പോവുകയാണെന്ന് പറയാന്‍ നിര്‍മാതാവിന്റെ മുറിയില്‍ എത്തിയതായിരുന്നു. ഈ സമയം അയാളും സുഹൃത്തുക്കളും മദ്യപിക്കുകയാണ്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു. തന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ ക്രൂരമായി മര്‍ദിച്ചു. പീഡനശ്രമത്തിന് ഹോട്ടല്‍ റിസപ്ഷനിസ്റ്റും കൂട്ടുനിന്നിരുന്നു.

ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ രക്ഷിച്ചത് ഓട്ടോ ഡ്രൈവറാണ്. നിര്‍മാതാവായ എംപി മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും സുഹൃത്തുക്കളുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പീഡനത്തിന് ഇരയായതായി താരം പറയുന്നു.

മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരും ഉള്‍പ്പെടുന്നെന്നും അവര്‍ ആരോപിച്ചു. തന്റെ പല സുഹൃത്തുക്കളും സമാനമായ സാഹചര്യങ്ങളില്‍ പെട്ടുപോയെന്നും, ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി കൂട്ടി ചേര്‍ത്തു. തനിക്ക് ഒരു മകനുണ്ടെന്നും അതുകൊണ്ട് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാരവാനില്‍ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും അത് സെറ്റില്‍ ഒന്നിച്ചിരുന്ന് പുരുഷന്‍മാര്‍ കണ്ട് ചിരിക്കുന്നുവെന്നുമുള്ള നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ നടപടിയെടുക്കാന്‍ പോലീസ് നീക്കം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ആരംഭിച്ചു.

കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇത്തരം ദൃശ്യങ്ങള്‍ സെറ്റിലെ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു.

Also Read: Actress Shakeela: ‘താരസംഘടനായ ‘അമ്മ’യാണ് എന്റെ സിനിമകൾ ഇല്ലാതാക്കിയത്’; വെളിപ്പെടുത്തലുമായി നടി ഷക്കീല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതില്‍ ആശ്ചര്യപ്പെടുന്നു. താന്‍ ഈ മേഖലയില്‍ 46 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പുരുഷനും ഒരു അക്ഷരം പോലും ഇതിനെ പറ്റി പറയുന്നില്ല. കതകില്‍ മുട്ടുന്നതും സിനിമ മേഖലയില്‍ പതിവാണ്. നിരവധി നടിമാര്‍ തന്റെ റൂമിലേക്ക് വന്ന് സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്. കേരളത്തില്‍ മാത്രമല്ല ഇതരഭാഷകളിലും ഇത് നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഓരോ നടിയുടെയും പേര് അടിച്ച് കൊടുത്താല്‍ നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ കാണാന്‍ പറ്റുമെന്നും രാധിക പറയുന്നു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും ഹോട്ടല്‍ മുറിയിലേക്ക് പോകുകയാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

Latest News