AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“കുട്ടിമാമ ഞാൻ ഞെട്ടിമാമ”; ആ തെമ്മാടികളിൽ നിന്നും ലാലേട്ടനാണ് അന്ന് രക്ഷിച്ചത്; യോദ്ധാ ചിത്രീകരണത്തിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി മധുബാല

Mohanlal's heroic real-life rescue: Madhubala recalls tense shooting incident from Yodha sets: കുനു കുനെ ചെറു കുറുനിരകൾ’ എന്ന ഗാനരംഗം പഗോഡയിൽ വച്ച് ചിത്രീകരിക്കുന്നതിടെയാണ് ആ സംഭവം ഉണ്ടായത്. അന്നൊക്കെ നേപ്പാളിൽ ആറുമണി കഴിഞ്ഞാൽ ആളുകൾ തെരുവിൽ കൂട്ടം കൂടി മദ്യപിക്കുമായിരുന്നു

“കുട്ടിമാമ ഞാൻ ഞെട്ടിമാമ”; ആ തെമ്മാടികളിൽ നിന്നും ലാലേട്ടനാണ് അന്ന് രക്ഷിച്ചത്; യോദ്ധാ ചിത്രീകരണത്തിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി മധുബാല
മധുബാലImage Credit source: Facebook Madhoo Shah/ Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 17 Jun 2026 | 02:23 PM

യോദ്ധ എന്ന മലയാളത്തിലെ എക്കാലത്തെയും കൾട്ട് സിനിമയിലെ അശ്വതി. മലയാളികൾക്ക് മധുബാലയെ സ്നേഹിക്കാൻ വേറെ എന്തെങ്കിലും കാരണം വേണോ ‘ചിന്ന ചിന്ന ആസൈ’ എന്ന എ.ആർ റഹ്മാൻ്റെ ഗാനം കേൾക്കുമ്പോൾ മനസിലേക്കെത്തുന്ന മുഖം മധുബാലയുടേതാണ്. നിരവധി മലയാള സിനിമകളിൽ വേഷമിട്ട മധു തെന്നിന്ത്യയിലെ താരസുന്ദരിയായിരുന്നു. ഇപ്പോഴിതാ മലയാളത്തിൻ്റെ സ്വന്തം ഇന്ദ്രൻസുമൊത്ത് ‘ചിന്ന ചിന്ന ആസൈ’ എന്ന സിനിമയുമായി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് താരം. സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ യോദ്ധ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ഷൂട്ടിങ്ങിനിടെ മദ്യപിച്ചെത്തിയ ഒരു കൂട്ടം തെമ്മാടികൾ തന്നെ കടന്നുപിടിക്കാനും ആക്രമിക്കാൻ ശ്രമിച്ചു എന്നും, മോഹൻലാലും സന്തോഷ് ശിവൻ്റെ അസിസ്റ്റൻ്റും ചേർന്നാണ് തന്നെ രക്ഷിച്ചത് എന്നുമാണ് മധുബാല വെളിപ്പെടുത്തിയിരികുന്നത്. “നേപ്പാളിലായിരുന്നു സിനിമയുടെ ചിത്രീകരണം. അച്ഛന് എനിക്കൊപ്പം നേപ്പാളിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഞാൻ ഷൂട്ടുങ്ങിന് നിൽക്കുന്നത്. ഒരു മാസത്തോളം അവിടെ ചിത്രീകരണം ഉണ്ടായിരുന്നു. ഞാൻ ഭയങ്കര ഹോം സിക്കാണ്. അവിടെ എൻ്റെ കംഫർട്ട് സോൺ സന്തോഷ് ശിവനായിരുന്നു.”

Also Read: Balan – The Boy: സിനിമയിലേക്കുള്ള വഴി കാട്ടിയത് ഉമ്മച്ചി! ‘ബാലൻ ദ് ബോയ്’ ചിത്രത്തിലേക്ക് താൻ എത്തിയ കഥ പറഞ്ഞ് നായിക

“നേരത്തെ റോജയിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നതിനാൽ ഞങ്ങൾക്കിടയിൽ ആ അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാൻ പുസ്തകങ്ങൾ കൊണ്ടുവരുമായിരുന്നു. എനിക്ക് മലയാളം അറിയില്ല, ഞാൻ ഡയലോഗ്സ് പറയുമ്പോൾ പലപ്പോഴും തെറ്റും. ലാലേട്ടൻ എന്നെ ആ സിനിമയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ‘കുനു കുനെ ചെറു കുറുനിരകൾ’ എന്ന ഗാനരംഗം പഗോഡയിൽ വച്ച് ചിത്രീകരിക്കുന്നതിടെയാണ് ആ സംഭവം ഉണ്ടായത്. അന്നൊക്കെ നേപ്പാളിൽ ആറുമണി കഴിഞ്ഞാൽ ആളുകൾ തെരുവിൽ കൂട്ടം കൂടി മദ്യപിക്കുമായിരുന്നു. മേലെ പഗോഡയിൽ ഡാൻസ് ചിത്രീകരിക്കുന്നതിടെ അളുകൾ മുകളിലേക്ക് വരുന്നുണ്ടോ എന്ന് ഞാൻ അസിസ്റ്റൻ്റ്സിനോട് ചോദിക്കുന്നുണ്ട്. ആളുകൾ മുകളിലേക്ക് വരുന്നതുപോലെ എനിക്ക് തോന്നി”

“പെട്ടന്നാണ് മനസ്സിലായത് അവർ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു എന്ന്. ആൾക്കൂട്ടം കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. സാഹചര്യം വഷളാവുകയാണ് എന്ന് മനസ്സിലാക്കിയ ലലേട്ടനും സന്തോഷ് ഷിവൻ സാറിൻ്റെ അസിസ്റ്റൻ്റ് ബിജോയിയും ചേർന്ന് എൻ്റെ കൈപ്പിടിച്ച് ആ ആൾക്കൂട്ടത്തിനിടയിലൂടെ താഴെ നിർത്തിയിട്ടിരുന്ന കാറിലേക്ക് എത്തിക്കുകയായിരുന്നു. ആ കൂട്ടത്തിൽ നിന്ന് ഒരാളുടെ നിഴൽ പോലും എൻ്റെ ദേഹത്ത് സ്പർശിക്കാതെ അവർ എന്നെ കാറിലെത്തിച്ചു. ഞങ്ങൾ അവിടുന്ന് നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്” താരം ഓർത്തെടുത്തു. അന്ന് ഈ സംഭവങ്ങൾ അച്ചനോട് ഫോൺ വിളിച്ച് സംസാരിച്ചത് തനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എന്ന് മധുബാല പറയുന്നു.

English Summary

During an interview actress Madhoo (Madhubala) recalled a terrifying Yodha shoot in Nepal. Surrounded on a pagoda by a violent, drunk mob trying to attack her, co-star Mohanlal and Santhosh Sivan’s assistant, Bijoy, rescued her before taking refuge at a police station.

Follow Us