5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Producers Association: ‘ക്ഷണിക്കപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുത്തില്ല, പരസ്യനിലപാടെടുത്തത് അനുചിതം’; ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

Producers Association Responds to Antony Perumbavoor Facebook Post: സംഘടനയുടെ വൈസ് പ്രസിഡന്റായ സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ആന്റണി പെരുമ്പാവൂരിന് താക്കീതും നൽകി. കൂടാതെ, സംഘടനക്കെതിരെ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

Producers Association: ‘ക്ഷണിക്കപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുത്തില്ല, പരസ്യനിലപാടെടുത്തത് അനുചിതം’; ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
ആന്റണി പെരുമ്പാവൂർ, ജി സുരേഷ് കുമാർImage Credit source: Facebook
nandha-das
Nandha Das | Updated On: 14 Feb 2025 22:05 PM

കൊച്ചി: സിനിമ സമരം പ്രഖ്യാപിച്ച ജി സുരേഷ് കുമാറിനെതിരെ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിലെ തള്ളി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. സന്ദനയുടെ ഔദ്യോഗിക തീരുമാനമാണ് സുരേഷ് കുമാർ അറിയിച്ചതെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ജൂൺ ഒന്ന് മുതൽ അനിശ്ചിത കല സമരം നടത്തുമെന്ന് അറിയിച്ചു കൊണ്ടാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഇപ്പോൾ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സംഘടനയുടെ വൈസ് പ്രസിഡന്റായ സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ആന്റണി പെരുമ്പാവൂരിന് താക്കീതും നൽകി. കൂടാതെ, സംഘടനക്കെതിരെ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

ഫെബ്രുവരി ആറിന് മലയാള സിനിമ മേഖലയിലെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന സംയുക്ത യോഗത്തിലാണ് ജൂൺ ഒന്ന് മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്. സഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ് നിലവിൽ ലീവിന് അപേക്ഷിച്ചിരിക്കുന്നതിനാൽ വൈസ് പ്രസിഡന്റുമാരായ ജി സുരേഷ് കുമാർ, സിയാദ് കോക്കർ എന്നിവർക്കാണ് ചുമതല. ഭരണസമിതിയുടെ തീരുമാനമാണ് അവർ അറിയിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും ആന്റണി പെരുമ്പാവൂർ യോഗത്തിൽ പങ്കെടുത്തില്ല. ഭരണസമിതി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ച ജി സുരേഷ് കുമാറിനെതിരെ പോസ്റ്റിട്ടത് അനുചിതം ആണെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞു.

ALSO READ: എമ്പുരാൻ്റെ ബജറ്റിനെ കുറിച്ച് സംസാരിച്ചത് എന്തിനാണെന്ന് ആൻ്റണി പെരുമ്പാവൂർ; ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന് പൃഥ്വിരാജ്

സിനിമ സമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാർ ആരാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റ്. വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം സമരം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുടെ നിർമാണ ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് നവംബറിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ, സംഘടനയുടെ ഭരണം അഡ്‌ഹോക് കമ്മിറ്റിക്ക് ആയതിനാൽ ജനറൽ ബോഡി യോഗം ചേരാതെ വിഷയത്തിൽ മറുപടി നൽകാൻ കഴിയില്ല എന്നായിരുന്നു പ്രതികരണം എന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമാക്കി.