Navya Nair: ” ആ വിളക്ക് അണഞ്ഞു “; നടി നവ്യാനായരുടെ ഭർത്താവിന്റെ അമ്മ അന്തരിച്ചു

Navya Nair Husband Mother Demise: എല്ലാ സങ്കടങ്ങളിലും മക്കളെ വിഷമിക്കേണ്ട അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ടാവും എന്ന് പറഞ്ഞ് തന്നെ കൂടെ നിർത്തിയഅമ്മ. അമ്മയുടെ ആഗ്രഹം പോലെയാണ് താൻ ഇതുവരെ എല്ലാ കാര്യങ്ങളും ചെയ്തത്. അമ്മയുടെ സ്നേഹത്തിനു മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിക്കുകയായിരുന്നു. മക്കളെ എന്ന ആ വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണ് എന്നും നവ്യാനായർ കുറിച്ചു....

Navya Nair:  ആ വിളക്ക് അണഞ്ഞു ; നടി നവ്യാനായരുടെ ഭർത്താവിന്റെ അമ്മ അന്തരിച്ചു

Navya Nair

Updated On: 

30 Mar 2026 | 12:58 PM

തന്റെ അമ്മായിയമ്മയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നവ്യാനായർ. തന്റെ ജീവിതത്തിലെ ആ വിളക്ക് അണഞ്ഞു എന്നാണ് നവ്യാനായർ വേദനയോടെ കുറിച്ചിരിക്കുന്നത്. എന്നും ഏതിനും ധൈര്യമായിരുന്നു അമ്മയെന്ന് നവ്യ. തന്നെ മരുമകളായിട്ട് അല്ല മകളായാണ് സ്നേഹിച്ചിരുന്നത്.

എല്ലാ സങ്കടങ്ങളിലും മക്കളെ വിഷമിക്കേണ്ട അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കൂടെയുണ്ടാവും എന്ന് പറഞ്ഞ് തന്നെ കൂടെ നിർത്തിയഅമ്മ. അമ്മയുടെ ആഗ്രഹം പോലെയാണ് താൻ ഇതുവരെ എല്ലാ കാര്യങ്ങളും ചെയ്തത്. അമ്മയുടെ സ്നേഹത്തിനു മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിക്കുകയായിരുന്നു. മക്കളെ എന്ന ആ വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണ് എന്നും നവ്യാനായർ കുറിച്ചു.

 

നവ്യയുടെ വാക്കുകൾ

അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു.

Follow Us
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ