Parvathy Thiruvoth: അമ്മയാകണം എന്ന് കുട്ടിക്കാലത്തുതന്നെ തോന്നിയിരുന്നു, ദത്തെടുക്കാൻ ആഗ്രഹം – പാർവ്വതി

Parvathy Thiruvothu Opens Up on Adoption Dreams: എല്ലാവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള പക്വത ഇന്ന് എനിക്കുണ്ട്. അത് എന്റെ വളർത്തുനായയെ നോക്കിയപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. - പാർവതി പറഞ്ഞു.

Parvathy Thiruvoth: അമ്മയാകണം എന്ന് കുട്ടിക്കാലത്തുതന്നെ തോന്നിയിരുന്നു, ദത്തെടുക്കാൻ ആഗ്രഹം - പാർവ്വതി

Actress Parvathy Thiruvothu

Published: 

12 Jan 2026 | 07:31 PM

കൊച്ചി: മാതൃത്വത്തെക്കുറിച്ചും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. ഒരു കുഞ്ഞിനെ വളർത്താൻ സ്വന്തം ശരീരത്തെ ഗർഭകാലത്തിലൂടെ കടത്തിവിടാൻ തനിക്ക് താൽപ്പര്യമില്ലെന്നും പകരം ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ മനസ്സ് തുറന്നത്.

കുട്ടിക്കാലം മുതൽക്കേ അമ്മയാകണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് പാർവതി പറയുന്നു. ഏഴാം വയസ്സിൽ തന്നെ കുഞ്ഞിന്റെ പേര് തീരുമാനിച്ചിരുന്നു. ബോളിവുഡ് താരം സുസ്മിത സെന്നിന്റെ അഭിമുഖങ്ങളാണ് ദത്തെടുക്കൽ എന്ന കാര്യത്തിലേക്ക് തന്നെ നയിച്ചത്. ഇക്കാര്യം പണ്ട് മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ ഗൗരവമായി എടുത്തില്ലെങ്കിലും ഇപ്പോൾ തന്റെ തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് അവർക്കറിയാമെന്നും പാർവതി പറഞ്ഞു.

Also read – മഞ്ജുവിനു പിന്നാലെ റോയൽ എന്ഫീൽഡിൽ പറന്ന് പാർവ്വതിയും! സമയം കളഞ്ഞിട്ട് കാര്യമില്ലെന്ന് താരം

ഗർഭധാരണത്തിലൂടെയോ അണ്ഡം ശീതീകരിക്കുന്നതിലൂടെയോ (Egg Freezing) കടന്നുപോകാൻ തനിക്ക് താൽപ്പര്യമില്ല. മുതിർന്നപ്പോൾ എന്റെ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള പക്വത ഇന്ന് എനിക്കുണ്ട്. അത് എന്റെ വളർത്തുനായയെ നോക്കിയപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. – പാർവതി പറഞ്ഞു.

ഭാവിയിലെ തീരുമാനങ്ങൾ

 

ഇന്നത്തെ ലോകത്ത് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് അവരെ തീയിലേക്ക് എറിയുന്നതിന് തുല്യമാണെന്നും അതുകൊണ്ട് തന്നെ പുതിയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഭാവിയിൽ പങ്കാളിയുടെ അംശമുള്ള ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ മാത്രമേ ആ ചിന്ത മാറാൻ സാധ്യതയുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു. തീരുമാനിച്ചുവച്ച കുഞ്ഞിന്റെ പേര് താൻ ടാറ്റൂ ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

Related Stories
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌