Prayaga Martin: അനാവശ്യമായി മാധ്യമങ്ങൾ തൻ്റെ പേര് ഉപയോ​ഗിക്കുന്നു, ശക്തമായി പ്രതികരിക്കും; നടി പ്രയാ​ഗ മാർട്ടിൻ

Actress Prayaga Martin Viral Post: അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി ബന്ധപ്പെടുത്തി തൻ്റെ പേര് ചില മാധ്യമങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. തൻ്റെ വ്യക്തി ജീവിതത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് പ്രയാ​ഗ പറയുന്നത്.

Prayaga Martin: അനാവശ്യമായി മാധ്യമങ്ങൾ തൻ്റെ പേര് ഉപയോ​ഗിക്കുന്നു, ശക്തമായി പ്രതികരിക്കും; നടി പ്രയാ​ഗ മാർട്ടിൻ

Prayaga Martin

Published: 

27 Apr 2025 | 01:00 PM

മാധ്യമങ്ങൾക്കെതിരെ നടി പ്രയാ​ഗ മാർട്ടിൻ (Prayaga Martin) രം​ഗത്ത്. ആനാവശ്യമായി ചില മാധ്യമങ്ങൾ നടിയുടെ പേര് ഉപയോ​ഗിച്ചുവെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമത്തിലൂടെ കുറിപ്പുമായി പ്രയാ​ഗ എത്തിയിരിക്കുന്നത്. അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി ബന്ധപ്പെടുത്തി തൻ്റെ പേര് ചില മാധ്യമങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും പ്രയാ​ഗ പറഞ്ഞു.

“അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കാണുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്‌തുതാപരമല്ലാത്ത അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകുന്നത് മാന്യത നഷ്ടപ്പെടുന്നതും ആശങ്കാജനകവുമായ കാര്യമാണ്.

ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സത്യമല്ലാത്ത വിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പ് നൽകിയിട്ട് വീണ്ടും തുടരുന്നതും ഇനി എനിക്ക് കാണാതിരിക്കാൻ കഴിയില്ല. എൻ്റെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകിയാണ് ഞാൻ പ്രവർത്തിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ, കൂടുതൽ വിവേകത്തോടെയും, ഉത്തരവാദിത്വത്തോടെയും ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്ന് ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഇനിയും ഞാൻ മുന്നോട്ട് പോവുക തന്നെ ചെയ്യും” എന്നാണ് പ്രയാ​ഗ മാർട്ടിൻ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്.

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടുന്ന നടിയാണ് പ്രയാ​ഗ. തൻ്റെ വേറിട്ട വസ്ത്രധാരണമാണ് നടിയെ ഏറെ ശ്രദ്ധേയമാക്കിയിട്ടുള്ളത്. നാടൻ പെൺകുട്ടിയായും മോഡേണായും മലയാളികളുടെ പ്രിയ താരം കൂടിയാണ് പ്രയാ​ഗ. തെന്നിന്ത്യൻ സിനിമയിലൂടെ കരിയർ ആരംഭിച്ച പ്രയാഗ പിന്നീട് മലയാളത്തിൻ്റെ സ്വന്തം നായികയായി എത്തുകയായിരുന്നു. തൻ്റെ വ്യക്തി ജീവിതത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് പ്രയാ​ഗ പറയുന്നത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ