AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajisha Vijayan: ‘ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്നത് ഉറച്ച തീരുമാനം’; കാരണം വ്യക്തമാക്കി രജിഷ വിജയൻ

Rajisha Vijayan's Decision on Item Dance: താൻ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അതിനാൽ ഐറ്റം ഡാൻസ് ചെയ്യില്ലെന്നത് തൻ്റെ ഉറച്ച തീരുമാനമാണെന്നും രജിഷ പറയുന്നു.

Rajisha Vijayan: ‘ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്നത് ഉറച്ച തീരുമാനം’; കാരണം വ്യക്തമാക്കി രജിഷ വിജയൻ
Rajisha Vijayan's Decision On Item Dance
Sarika KP
Sarika KP | Published: 25 May 2025 | 06:33 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് രജിഷ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ജനപ്രീതി നേടിയ താരം ഈ ചിത്രത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.

ഇതിനു പിന്നാലെ നിരവധി ചിത്രത്തിൽ അഭിനയിച്ച താരം പിന്നീട് തമിഴിലും തന്റെതായ സ്ഥാനം നേടി. കർണൻ എന്ന ആദ്യ ചിത്രം തന്നെ വൻവിജയമായിരുന്നു. ഇതിൽ SIIMA അവാർഡിൽ മികച്ച പുതുമുഖ നടിക്കുള്ള നോമിനേഷനിലും ഇടം നേടിയിരുന്നു. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ താൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് പറയുകയാണ് നടി.

താൻ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും മോശം കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അതിനാൽ ഐറ്റം ഡാൻസ് ചെയ്യില്ലെന്നത് തൻ്റെ ഉറച്ച തീരുമാനമാണെന്നും രജിഷ പറയുന്നു. ഇതിനു കാരണമായി താരം പറയുന്നത് ഡാൻസ് എന്നതിനപ്പുറത്ത് മറ്റൊരു രീതിയിലുള്ള ആവിഷ്‌കാരമാണ് സിനിമയിൽ ഐറ്റം ഡാൻസിന് നൽകുന്നത് എന്നാണ്. അത്തരം ഐറ്റം ഡാൻസ് പാട്ടുകളുടെ വരികൾ ശ്രദ്ധിച്ചാൽ അവ എത്രമാത്രം അരോചകമാണെന്ന് മനസിലാകുമെന്നും നടി പറയുന്നു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു രജിഷ.

Also Read:‘അച്ഛനും അമ്മയ്ക്കും പേടി നിങ്ങളെയാണ്, അഭിപ്രായം ചോദിച്ചാല്‍ എങ്ങനെ മകനെ കുറിച്ച് കുറ്റം പറയും’

ഇതിനു പുറമെ നായികാപ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യുമോ എന്ന ചോദ്യത്തിന് രജിഷയുടെ മറുപടി തീർച്ചയായും ചെയ്യുമെന്നാണ്. ഒരിക്കലും കഥ കേൾക്കുമ്പോൾ നായിക കഥാപാത്രമാണോ എന്നൊന്നും ആദ്യം ചോദിക്കാറില്ലെന്നും നമുക്ക് കിട്ടുന്ന കഥാപാത്രത്തിന് എത്രമാത്രം പെർഫോം ചെയ്യാനുള്ള ഇടം കിട്ടുന്നുണ്ടെന്നതാണ് നോക്കാറുള്ളതെന്നും നടി പറയുന്നു. സിനിമയുടെ ഔട്ട്പുട്ട് വരുമ്പോൾ അത് നമുക്ക് എത്രമാത്രം ഗുണംചെയ്യുമെന്നും നോക്കും. നമ്മുടെ കഥാപാത്രത്തെ മാറ്റിനിർത്തിയാൽ ആ സിനിമ വർക്കാകുമോ എന്നാണ് നോക്കുകയെന്നും രജിഷ പറഞ്ഞു.