Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ

Viral Video of Cerrena and Remya: രമ്യയുടെ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രമ്യ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് താരവും മോഡലുമായ സെറീന ആന്‍ ജോണ്‍സണ്‍ അവതാരകയായി എത്തിയ ഒരു അഭിമുഖത്തിന്റേതാണ് ഈ വീഡിയോ. സെറീനയോട് വളരെ ദേഷ്യത്തില്‍ രമ്യ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാവുന്നതാണ്.

Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ

രമ്യ, സെറീന

Updated On: 

12 Jan 2025 | 07:06 PM

മലയാള സിനിമാ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് രമ്യ സുരേഷ്. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.

ഫഹദ് ഫാസിലിനൊപ്പം ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ചെയ്ത നിഖില വിമലിന്റെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ നിരവധി അവസരങ്ങളാണ് രമ്യയെ തേടിയെത്തിയത്. മലയാളത്തിന് പുറമെ തമിഴിലും രമ്യ വേഷമിട്ടിട്ടുണ്ട്. രാജ്‌നികാന്തിന്റെ സിനിമ കൂടിയായിരുന്നു അത്. വേട്ടയ്യന്‍ എന്ന ചിത്രത്തിലായിരുന്നു രജ്‌നികാന്തിനൊപ്പം രമ്യ അഭിനയിച്ചത്.

രമ്യയുടെ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ രമ്യ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് താരവും മോഡലുമായ സെറീന ആന്‍ ജോണ്‍സണ്‍ അവതാരകയായി എത്തിയ ഒരു അഭിമുഖത്തിന്റേതാണ് ഈ വീഡിയോ. സെറീനയോട് വളരെ ദേഷ്യത്തില്‍ രമ്യ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാവുന്നതാണ്. സെറീന തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

സെറീന ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ എന്നായിരുന്നു രമ്യയുടെ ചോദ്യം. അങ്ങനെ ചേച്ചിക്ക് തോന്നിയോ എന്ന് സെറീന തിരിച്ചും ചോദിക്കുന്നുണ്ട്. അങ്ങനെ തോന്നിയതെന്ന് രമ്യ പറയുമ്പോള്‍, സാധാരണ പോലെ താന്‍ വസ്ത്രം ഇടുന്നുവെന്നേ ഉള്ളൂ, ചേച്ചീ ഇന്ന് സാരി ഉടുത്ത് വരുമെന്നാണ് താന്‍ കരുതിയത്. കഴിഞ്ഞ അഭിമുഖത്തില്‍ ചേച്ചിയെ അങ്ങനെയാണ് കണ്ടതെന്നുമാണ് സെറീന പറയുന്നത്.

Also Read: Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി

ഒരു ഇന്റര്‍വ്യൂവില്‍ സാരിയുടുത്തൂവെന്ന് കരുതി പിന്നീടുള്ള എല്ലാത്തിലും അങ്ങനെ വരണമെന്നുണ്ടോയെന്ന് രമ്യം തിരിച്ച് ചോദിക്കുന്നു. ഓരോ ഇതിനനുസരിച്ച് ഡ്രസ് ചെയ്യുന്നുള്ളു, മറ്റൊന്നും ചിന്തിച്ചില്ല. ചിലപ്പോള്‍ തന്നെ കാണുമ്പോള്‍ ജാഡയായി തോന്നുന്നതായിരിക്കും. സെറീന പറയുമ്പോള്‍ നല്ലോണം ഉണ്ടെന്നും രമ്യ പറഞ്ഞു.

എനിക്ക് ഇങ്ങനെ ജാഡ ഉള്ളവരെ കണ്ണിന് നേരെ കണ്ടൂടാ, ബിഗ് ബോസില്‍ നിന്നും വന്നതുകൊണ്ടാകാം. എന്തിനാണ് ഈ ജാഡ കാണിക്കുന്നത്, വന്ന വഴി മറക്കരുത് തുടങ്ങിയാണ് രമ്യയും സെറീനയും തമ്മിലുള്ള സംഭാഷണം നീളുന്നത്.

സെറീന പങ്കുവെച്ച വീഡിയോ

എന്നാല്‍ ഇത് യഥാര്‍ത്ഥത്തിലുള്ള തര്‍ക്കമല്ലെന്നും പ്രൊമോഷന് വേണ്ടി ഇരുവരും ചേര്‍ന്ന് നടത്തുന്ന നാടകമാണെന്നും പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ക്ക് മനസിലായി. ഇരുവരുടെയും നമ്പര്‍ കയ്യില്‍ വെച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ